Flash News

അമേരിക്കന്‍ മലയാളി മാലാഖമാരേ ! നിങ്ങള്‍ക്കെന്റെ നമോവാകം

April 1, 2020 , തോമസ് ഫിലിപ്പ് പാറയ്ക്കാമണ്ണില്‍

american malayali nursumare bannerലോകം മുഴുവനായും ന്യൂയോര്‍ക്ക് നിവാസികളും അമേരിക്ക മുഴുവനായും വിറങ്ങലിച്ച് കഴിയുന്ന ഈ മഹമാരിയുടെ കഷ്ടകാലത്താണ് അമേരിക്കന്‍ മലയാളികള്‍ ചെയ്യേണ്ട നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്യേണ്ടത്.

എല്ലാ ജാതിമത വിശ്വാസാചാരങ്ങളും വിഭാഗീയ ചിന്തകളും അകല്‍ച്ചകളും വിരോധവും വാശി വൈരാഗ്യങ്ങളും ‘ഞാന്‍ എന്റെ’ എന്ന അന്ധമായ സ്വാര്‍ത്ഥതയും ഈഗോയുമൊക്കെ മറന്നും ഉപേക്ഷിച്ചും അമേരിക്കന്‍ മലയാളികള്‍ പരസ്പരം അന്വേഷിക്കേണ്ട, സഹായിക്കേണ്ട കഠിന ദുഃഖത്താല്‍ തകര്‍ക്കപ്പെട്ട വേളയാണിത്. നാളെയും വരും‌നാളുകളിലുമൊക്കെ ഇനിയും എന്തെല്ലാം അനര്‍ത്ഥങ്ങളും പീഡനങ്ങളും രോഗ ദുഃഖങ്ങളും ഇല്ലായ്മകളും കഷ്ടതകളുമൊക്കെയാണ് മനുഷ്യ രാശി അഭിമുഖീകരിക്കുവാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കുവാനും സാധ്യമല്ല. മറക്കേണ്ട പല ഇരുണ്ട നാളുകള്‍ നമ്മുടെ മുമ്പിലുണ്ട്.

വിഷയത്തിലേക്ക് കടക്കട്ടെ. മണിക്കൂറുകള്‍ തോറും മലയാളികള്‍ ഉള്‍പ്പടെ മനുഷ്യര്‍ മരിച്ചു വീണുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്കിലെ ആശുപത്രികളിലും അമേരിമ്മന്‍ നഗരങ്ങളിലെ ഇതര ആശുപത്രികളിലുമൊക്കെയായി കൊറോണ (കൊവിഡ്-19) വൈറസ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വജീവനെപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ട് ഊണും ഉറക്കവും വെടിഞ്ഞ് പത്തും പതിനാറും മണിക്കൂറുകള്‍ ഓടിനടന്ന് നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന നഴ്സുമാരായ നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും ആര്‍ദ്രഹൃദയത്തോടു കൂടി സ്നേഹനിര്‍ഭരമായ ആദരവുകള്‍ ഞാന്‍ അര്‍പ്പിച്ചുകൊള്ളുന്നു. സിസ്റ്റേഴ്സ് നിങ്ങള്‍ക്ക് എന്റെ നമോവാകം. ഒരു ദോഷവും തട്ടാത്തവണ്ണം സര്‍‌വ്വേശ്വരന്‍ നിങ്ങളുടെ ജീവനെ കാത്തുരക്ഷിക്കട്ടേ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. God bless you abundantly.

ആകസ്മികമായുണ്ടായ ഈ മഹാമാരി മൂലം അന്തരിച്ച എല്ലാ പ്രിയപ്പെട്ട അമേരിക്കന്‍ മലയാളികളുടെ കുടുംബാംഗങ്ങളോടുമുള്ള എന്റെ ഹൃദയംഗമമായ അനുശോചനവും ഞാന്‍ ഇവിടെ രേഖപ്പെടുത്തുകയും ചെയ്തുകൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top