Flash News

തബ്‌ലിഗ്‌ സമ്മേളനം: ഹൈ റിസ്ക് പട്ടികയിൽ 9,000 പേര്‍

April 2, 2020

Jamaatന്യൂദൽഹി: ‘കൊവിഡ്-19’ വ്യാപനത്തിൽ ഇന്ത്യയുടെ ഹോട്ട്‌സ്‌പോട്ടായി മാറിയ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത് 7,600 ഇന്ത്യക്കാരും 1,300 വിദേശികളുമെന്ന് റിപ്പോർട്ടുകൾ. മർക്കസ് നിസാമുദ്ദീൻ തബ്‌ലിഗ്‌ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏതാണ്ട് 9,000 പേര്‍ ‘കൊവിഡ്-19’ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യതഎന്ന ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത 1,300 വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1,051 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് ‘കൊവിഡ്-19’ സ്ഥിരീകരിക്കുകയുമുണ്ടായി.

കൂടാതെ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7,688 പ്രാദേശിക പ്രവര്‍ത്തരുടെയും കണക്കെടുപ്പ് നടത്തുകയാണ്. ഇവരെയും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ്.

തമിഴ്‌നാട്ടിലാണ് തബ്‌ലിഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ ‘കൊവിഡ്-19’ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ് (71), ഡല്‍ഹി (53), തെലങ്കാന (23), അസം (13), മഹാരാഷ്ട്ര (12) ആൻഡമാൻ (10), ജമ്മുകശ്മീര്‍ (6), പോണ്ടിച്ചേരി (2), ഗുജറാത്ത് (2) എന്നിങ്ങനെയാണ്  തബ്‌ലിഗ്‌ സമ്മേളനവുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.

ക്ലാസ്സുകളും മതപ്രഭാഷണങ്ങളും പ്രാര്‍ഥനാ ചടങ്ങുകളുമായി ദിവസങ്ങള്‍ നീണ്ടു നിന്ന തബ്‌ലിഗ്‌ സമ്മേളനത്തില്‍ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മര്‍ക്കസിനുള്ളില്‍ കഴിഞ്ഞ 2,335-ഓളം ആളുകളെ 36 മണിക്കൂര്‍ പരിശ്രമിച്ചാണ് ഇവിടെ നിന്ന് ഒഴിപ്പിച്ച് ക്വാറന്റൈനിലാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top