റോം: ലോകത്ത് ഇതുവരെ കൊലയാളി കൊറോണ വൈറസ് മൂലമുണ്ടായ ഏറ്റവും കൂടുതല്‍ മരണങ്ങള് ഇറ്റലിയിലാണ് നടന്നത്. ഏകദേശം പതിമൂവ്വായിരത്തോളം പേരാണ് മരിച്ചത്. ഒരു ലക്ഷത്തി അയ്യായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണ വൈറസ് പൂര്‍ണ്ണമായും ഒഴിവാക്കിയ ഒരു ഗ്രാമമാന് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഇറ്റലിയിലെ പീഡ്മോണ്ടിന്റെ കിഴക്കന്‍ മേഖലയിലെ ടൂറിന് നഗരത്തിലെ ഈ ഗ്രാമത്തിന് ‘മൊണ്ടാല്ഡോ ടോറിനീസ്’ എന്നാണ് പേര്.
‘മാന്ത്രിക ജലം’ കാരണം കൊറോണ വൈറസിന്റെ ഒരു കേസു പോലും അവിടെ സംഭവിച്ചിട്ടില്ലെന്ന് ഇവിടത്തെ ആളുകള്‍ വിശ്വസിക്കുന്നു. നെപ്പോളിയന് ബോണപാര്‍ട്ടിന്റെ സൈനികരുടെ ന്യുമോണിയ ഈ ജലം ഭേദമാക്കിയതായി ആളുകള്‍ വിശ്വസിക്കുന്നു. ടൂറിനില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് മൊണ്ടാല്ഡോ ടോറിനീസ് ഗ്രാമം. ടൂറിനില്‍ ശനിയാഴ്ച 3,658 കൊറോണ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പീഡ്ദ്മോണ്ട് പ്രദേശത്തെ സാരമായി ബാധിക്കുകയും 8,206 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.
720 ജനസംഖ്യയുള്ള മൊണ്ടാല്ഡോ ടോറിനീസ് ഗ്രാമത്തിലെ കിണറ്റിലെ വെള്ളം നെപ്പോളിയന്റെ സൈന്യത്തിന്റെ ന്യൂമോണിയ മാറ്റാന്‍ സഹായകമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ശുദ്ധവായുവും കിണറിലെ വെള്ളവും എല്ലാം പൂര്‍ണമായും സുഖപ്പെടുത്തിയതായി പീഡ്മോണ്ട് മേയര്‍ സെര്‍ജി ജിയോട്ടി പറഞ്ഞു. കിണറ്റിലെ വെള്ളമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്ന ടൂറിനിലേക്ക് ഇവിടെ നിന്ന് ധാരാളം ആളുകള്‍ പോകുന്നുണ്ടെങ്കിലും ശുദ്ധവായുവും ആരോഗ്യകരമായ ജീവിതശൈലിയും കാരണം കൊറോണ ഇവിടെ പടര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ആളുകളെ ബോധവാന്മാരാക്കുകയും എല്ലാ കുടുംബങ്ങള്‍ക്കും മാസ്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ‘എല്ലാ ദിവസവും കൈ വൃത്തിയാക്കുതിനെക്കുറിച്ചും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുതിനെക്കുറിച്ചും ഞാന്‍ ഗ്രാമവാസികളെ ബോധവാന്മാരാക്കി. എല്ലാ കുടുംബങ്ങള്‍ക്കും മാസ്ക് വിതരണം ചെയ്ത ഈ പ്രദേശത്തെ ആദ്യത്തെ പ്രദേശമാണ് ഈ ഗ്രാമം.’ അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply