Flash News

“അസുഖം ആര്‍ക്കും വരാം; അതിനെ വര്‍ഗീയമായി ആക്രമിക്കാനുള്ള ആയുധമാക്കരുത്”; രമേശ് ചെന്നിത്തല

April 2, 2020

Chennithala_0തിരുവനന്തപുരം: നിസ്സാമുദ്ദീനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കൊവിഡിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി ആക്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹമാധ്യമങ്ങളില്‍ കൂടി ഇവരെ ക്രൂരമായി പരിഹസിക്കാനുള്ള നീക്കം അപകടകരമായ ഒന്നാണ്. കേരളം പോലെ ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനത്തിന് ചേരുന്നതല്ല ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍. അസുഖം ആര്‍ക്കും വരാം. എന്നാല്‍ അതിനെ വര്‍ഗീയമായ ആക്രമിക്കാനുള്ള ആയുധമാക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ലോകത്ത് ഒരിടത്തും കാണാത്ത നടപടിയാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top