Flash News

കൊവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലും യുഎസും ഇറാനും വാക്‌പോര് തുടരുന്നു

April 2, 2020

Iran - usവാഷിംഗ്ടണ്‍: ഇറാഖിലെ യുഎസ് സൈനികര്‍ക്കെതിരായ ആക്രമണത്തിനെതിരെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ‘ആത്മരക്ഷയ്ക്കായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് ഇറാന്‍ വ്യാഴാഴ്ച അറിയിച്ചു.

ഇറാഖില്‍ ബദ്ധശത്രുക്കള്‍ തമ്മിലുള്ള യുദ്ധത്തില്‍ അമേരിക്ക പാട്രിയറ്റ് പ്രതിരോധ മിസൈലുകള്‍ വിന്യസിച്ചത് ഇറാനെ പ്രകോപിപ്പിക്കുകയും എത്രയും പെട്ടെന്ന് യു എസ് സൈന്യം ഇറാഖ് വിടണമെന്നും ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കയില്‍ അയ്യായിരത്തിലധികം പേരും ഇറാനില്‍ മൂവായിരത്തിലധികം പേരുമാണ് കൊവിഡ്-19 പാന്‍ഡെമിക്കില്‍ കൊല്ലപ്പെട്ടത്.

അമേരിക്കയെപ്പോലെ കള്ളം പറയുക, നിരപരാധികളെ വധിക്കുക മുതലായയൊന്നും ഇറാന്‍ ചെയ്യുന്നില്ല. ആത്മരക്ഷയ്ക്കായി സ്വയം പ്രതിരോധിക്കുകയാണ് ചെയ്യുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ട്വീറ്റ് ചെയ്തു. ‘യുദ്ധക്കൊതിയന്മാര്‍ വഴി തെറ്റിദ്ധാരണ പ്രചരിപ്പിക്കരുത്. ഇറാന്‍ യുദ്ധങ്ങളൊന്നും കാംക്ഷിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്കെതിരെ അത് ചെയ്യുന്നവരെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ട്രം‌പിന് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ സൈനികര്‍ക്കെതിരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ട്രംപ് ഇറാനും മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് പാന്‍ഡെമിക്കിനിടയില്‍ മിഡില്‍ ഈസ്റ്റിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ യുഎസ് പാട്രിയറ്റ് വിന്യാസത്തോട് ഇറാന്‍ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.

ഇറാനും അമേരിക്കയും ഇറാഖില്‍ ആധിപത്യം സ്ഥാപിക്കാനായി കടുത്ത പോരാട്ടത്തിലാണ്. ടെഹ്‌റാനിലാകട്ടേ ശക്തമായ സഖ്യകക്ഷികളും യു എസ് ഗവണ്മെന്റുമായി അടുത്ത ബന്ധമുള്ളവരുമുണ്ട്.

ഇറാഖിലെ യു എസ് താവളങ്ങളേയും, യുഎസ് സൈനികരെയും വിദേശ എംബസികളെയും, പ്രത്യേകിച്ച് അമേരിക്കന്‍ ദൗത്യത്തെയും, ഒക്ടോബര്‍ മുതല്‍ രണ്ട് ഡസനിലധികം റോക്കറ്റ് ആക്രമണങ്ങളിലൂടെ ഇറാന്‍ ആക്രമിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധ സംഘങ്ങളെ വാഷിംഗ്ടണ്‍ കുറ്റപ്പെടുത്തി.

2018 ലെ സുപ്രധാന ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറുകയും കടുത്ത ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. ജനുവരിയില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ മേജര്‍ ജനറല്‍ കാസെം സൊലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതോടെ സംഘര്‍ഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായി. യുഎസ് സൈനികരെ ഇറാഖിലെ താവളങ്ങളില്‍ ആക്രമിച്ചാണ് ഇറാന്‍ തിരിച്ചടി നല്‍കിയത്.

ഉപരോധ നയം മാറ്റണമെന്ന് ട്രംപ് ഭരണകൂടത്തോട് ഇറാന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. അംമേരിക്കന്‍ സഖ്യകക്ഷികള്‍ പോലും ഉപരോധത്തെ എതിര്‍ത്തു, പ്രത്യേകിച്ച് കോവിഡ് 19 പാന്‍ഡെമിക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍.

‘അമേരിക്കക്കാര്‍ക്ക് അവരുടെ തെറ്റായ പാത തിരിച്ചെടുക്കാനുള്ള ഏറ്റവും മികച്ച, ചരിത്രപരമായ അവസരമാണിത്. ഇറാനിയന്‍ ജനതയ്ക്ക് എതിരല്ലെന്ന് അമേരിക്കന്‍ ജനത്തോട് പറയുക’ എന്ന് പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും യുഎസ് ഉപരോധത്തില്‍ നിന്ന് സാങ്കേതികമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, യു എസ് വലിയ പിഴ ഈടാക്കുമെന്ന ഭയത്താല്‍ ക്രയവിക്രയങ്ങള്‍ക്ക് ബാങ്കുകള്‍ പതിവായി തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നു.

യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി രൂപീകരിച്ച ഇന്‍സ്റ്റെക്സ് ഫിനാന്‍സിംഗ് സംവിധാനം പ്രകാരമുള്ള ആദ്യ ഇടപാടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ എത്തിച്ചതായി ജര്‍മ്മനി ചൊവ്വാഴ്ച അറിയിച്ചു.

ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും ഇന്‍സ്റ്റെക്സ് സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍, അത് നടപ്പിലാക്കാനുള്ള പ്രതിജ്ഞാബദ്ധതയെ ഇറാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top