പീഡാനുഭവ ആഴ്ച്ചകളിലെ ശുശ്രുഷകള്‍ മാര്‍ത്തോമ്മ ഭദ്രാസന ആസ്ഥാനത്തുനിന്നും തത്സമയം
April 3, 2020 , ഷാജി രാമപുരം
ന്യുയോര്‍ക്ക്: ദേവാലങ്ങള്‍ തുറന്ന് ആരാധനകള്‍ നടത്തുവാന്പറ്റാത്ത സാഹചര്യത്തില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യുയോര്‍ക്ക് സീനായ് മാര്‍ത്തോമ്മ സെന്ററില്‍ ഉള്ള അരമന ചാപ്പലില്‍ നിന്ന് ഈ വര്‍ഷത്തെ പീഡാനുഭവവാര ശുശ്രുഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് അറിയിച്ചു.
ഏപ്രില്‍ 5 ഹോശാന ഞയറാഴ്ച ന്യുയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് മലയാളത്തിലും, ഏപ്രില്‍ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഇംഗ്ലീഷിലും, ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ഇംഗ്ലീഷിലും ആരാധനയും വിശുദ്ധ കുര്‍ബാന ശുശ്രുഷയും ഉണ്ടായിരിക്കും. ഏപ്രില്‍ 10 ദുഃഖവെള്ളിയാഴ്ച്ച മൂന്നു ഭാഗങ്ങളിലായിട്ടാണ് ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗ ശുശ്രുഷ മലയാളത്തിലും, രണ്ടും മുന്നും ഭാഗ ശുശ്രുഷകള്‍ ഇംഗ്ലീഷിലും ആയിരിക്കും.
ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ശുശ്രുഷകള്‍ www.marthomanae.org എന്ന ഭദ്രാസന വെബ്സൈറ്റില്‍ നിന്നും ദര്‍ശിക്കാവുന്നതാണ്. അബ്ബാന്യൂസ് നോര്‍ത്ത് അമേരിക്കയും പ്രസ്തുത ശുശ്രുഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭദ്രാസന ആസ്ഥാനത്തു നിന്നും നടത്തപ്പെടുന്നതായ ഈ ശുശ്രുഷകളില്‍ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തില്‍ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
എബ്രഹാം പടനിലം നിര്യാതനായി
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ കാണുന്ന അപൂര്‍വ രോഗത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
മദ്യപിച്ച് വാഹനമോടിച്ച് അപകടം; നാലു പേര് മരിച്ചു, ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ അറസ്റ്റില്‍
സിഎഎയുടെ പേരില്‍ പാക് ഐഎസ്ഐയും അല്‍ ഖ്വയ്ദയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്
കോവിഡിന്റെ മറവില്‍ സംഘ്പരിവാര്‍ മുസ്ലിം വേട്ട: ‘പ്രതിഷേധ ദിനം’ തീര്‍ത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
സൂക്ഷിക്കുക, ഡാളസില്‍ മോഷണ ശ്രമങ്ങള്‍ പെരുകുന്നു
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ഉഗ്രരൂപത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നു
ക്രിസ്തുമസ് രാവില്‍ മറിയവും മിന്നാമിനുങ്ങുകളും (കവിത); ഗ്രേസി ജോര്‍ജ്ജ്
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് തിരിച്ചടികള്‍ കൂടുന്നു; ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങി 127 ബഹുരാഷ്ട്ര കമ്പനികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍
Leave a Reply