തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് സ്വദേശികളായ 7 പേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ഡല്‍ഹി നിസ്സാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങി വന്ന് നീരീക്ഷണത്തില്‍ കഴിഞ്ഞവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 295 ആയെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍:
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,69,997 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര് വീടുകളിലും 706 പേര് ആശുപത്രിയിലുമാണ്.
സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം ഭോദമായി. ഇന്ന് മാത്രം സംസ്ഥാനത്ത് 154 പേര് ആശുപത്രി നിരീക്ഷണത്തിലായി.
കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായത് കേരളത്തിന് അഭിമാനമാണ്. കോട്ടയത്തെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് രോഗം ഭേദമായിട്ടുണ്ട്. കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നു എന്നത് അടിസ്ഥാന രഹിതമാണ്.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനം.
ലോക്ക്ഡൗണിനെക്കുറിച്ച് പഠിക്കാന്‍ 17 അംഗ ദൗത്യ സേന
സംസ്ഥാനത്ത് ആദ്യ ഘട്ട റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തി. റാപ്പിഡ് ടെസ്റ്റ് ഉടന്‍ തുടങ്ങും. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ഫലം അറിയാന്‍ പറ്റും എന്നതാണ് കിറ്റുകൊണ്ടുള്ള ഗുണം. തിരുവനന്തപുരത്താണ് ആദ്യം കിറ്റ് എത്തിയത്. ഇതിന് ശശി തരൂര്‍ എംപിയുടെ ഇടപെടല്‍ ഉണ്ടായി. അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
മാസ്ക്കുകള്‍ വ്യാപകമായി ധരിക്കണം എന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അറിയിക്കുന്നു. ക്ലിനിക്കുകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കണം.
കമ്മ്യൂണിറ്റി കിച്ചണുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് മാത്രം കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം നല്‍കണം. ഇഷ്ടക്കാര്‍ക്ക് ഭക്ഷണം നല്‍കാം എന്ന് ഏതെങ്കിലും പദവിയില്‍ ഇരിക്കുന്നവര്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. 198 റേഷന്‍ കടകളില്‍ ഇന്ന് പരിശോധനകള്‍ നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തി 19 കേസുകള്‍ എടുത്തു.
സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി മരുന്നുകള്‍ അത്യാവശ്യ ഘട്ടത്തില്‍ വീടുകളില്‍ എത്തിക്കാമെന്ന് കണ്‍സ്യൂമര്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തമിഴ്നാട് അതിര്‍ത്തി കേരളം അടച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. തമിഴ്നാട്ടിലുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ്.
എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ബാക്കിയുള്ള പരീക്ഷകളുടെ തിയതി നിശ്ചയിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തഅടിസ്ഥാന രഹിതം.
ബിഎസ്എന്‍എല്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കും. 5ജിബി സൗജന്യ നെറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ധനസഹായം
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം കുപ്പി വെള്ളം കിന്‍ലി കമ്പനി നല്‍കും. ഒരിടത്തും കുടിവെള്ളത്തിന് ക്ഷാമം ഉണ്ടാകരുത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply