Flash News

ഫ്രറ്റേണിറ്റി ജില്ലാ കാര്‍ഷിക കാമ്പയിന്‍ തുടങ്ങി

April 4, 2020 , റബീ ഹുസൈന്‍ തങ്ങള്‍

fraternity

കാമ്പയിനിന്റെ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് വീട്ടില്‍ തൈകള്‍ നട്ട് നിർവഹിക്കുന്നു

മലപ്പുറം: “വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം” തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാർഷിക കാമ്പയിന്‍ തുടങ്ങി. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനിന്റെ ഉദ്ഘാടനം വീട്ടില്‍ അടുക്കളത്തോട്ടം നിര്‍മ്മിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് നിര്‍വഹിച്ചു.

കാമ്പയിനിന്റെ ഭാഗമായി അടുക്കളത്തോട്ട നിര്‍മ്മാണം, വൃക്ഷത്തൈ നടല്‍ എന്നിവ നടക്കും. വിദ്യാര്‍ഥി യുവജനങ്ങളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലയിലെ ആയിരത്തോളം പേര്‍ കാമ്പയിനില്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top