വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.കെ.കെ.എസ് (എഫ്.ഐ.ടി.യു)

fituമലപ്പുറം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വഴിയോര കച്ചവടക്കാര്‍ക്ക് വലിയ ആഘാതമാണ്. സാധാരണ ഗതിയില്‍ പോലും ജീവിതത്തിന്റ രണ്ടറ്റവും മുട്ടിക്കാന്‍ പ്രയാസപ്പെടുന്ന വഴിയോര കച്ചവടക്കാര്‍ ഇപ്പോള്‍ പട്ടിണിയിലാണ്. ഈ സാഹചര്യത്തില്‍ വഴിയോര കച്ചവടം ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പരമാനന്ദന്‍ മങ്കട, തസ്‌ലീം മമ്പാട്, ഉസ്മാന്‍ മുല്ലക്കര, അഹമ്മദ്‌ അനീസ് എന്നിവര്‍ പങ്കെടുത്തു.


Print Friendly, PDF & Email

Related News

Leave a Comment