Flash News

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ: മൂന്ന് പേര്‍ നിസ്സാമുദ്ദീന്‍ സന്ദര്‍ശിച്ചവര്‍

April 4, 2020 , .

pennews_2019-09_c5938473-205b-454a-b0f2-494a42733160_kksതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കാസര്‍കോട്ട് 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കാസര്‍കോട്ടും കണ്ണൂരും എറണാകുളത്തും ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ദുബായില്‍ നിന്ന് വന്നവരാണ്. ആലപ്പുഴ, കൊല്ലം, കാസര്‍കോട്ട് എന്നീ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ നിസാമുദ്ദീനില്‍ പോയിരുന്നു. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പൂരില്‍ നിന്ന് വന്നയാളാണ്. കാസര്‍കോട്ട് സ്വദേശികളായ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 50 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് ഭേദമായിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top