കോവിഡ്19 ന്‍റെ മറവില്‍ മുസ്ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുക: ഷംസീര്‍ ഇബ്രാഹിം

fraternityമലപ്പുറം : ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ തബ്ലീഗ് ജമാഅത്ത് സംഘടിപ്പിച്ച സമ്മേളനത്തിന്‍റെയും കോവിഡ്19 ബാധയുടെയും പശ്ചാത്തത്തില്‍ മുസ്ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം. രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം അങ്ങേയറ്റം നികൃഷ്ടവും പ്രതിഷേധാര്‍ഹവുമാണ്. കോവിഡ് 19 കാലത്ത് ഒഴിവാക്കേണ്ട ഒരു സമ്മേളനമായിരുന്നു നിസാമുദ്ദീനില്‍ നടന്നത്. എന്നാല്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ പേരില്‍ വംശീയതയെയും മുസ്ലിം വിരുദ്ധ വെറുപ്പിനെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടുക തന്നെ വേണം.

“ആഭ്യന്തര അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ക്കും യാത്രകള്‍ക്കും സര്‍ക്കാറുകളോ അധികൃതരോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നിസാമുദ്ദീന്‍ മര്‍കസില്‍ സമ്മേളനം നടക്കുന്നത്. ആവശ്യം വേണ്ട മുന്‍കരുതല്‍ നടപടികളും ബോധവത്കരണ ശ്രമങ്ങളും നടത്തുന്നതില്‍ സംഘാടകരെ പോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്. ഇതിനെ കൂട്ടുത്തരവാദിത്വ ബോധത്തോടെ സമീപിക്കുന്നതിന് പകരം ‘വൈറസിന്‍റെ പ്രഭവകേന്ദ്രം’ , ‘കോവിഡ് ജിഹാദ്’, ‘തബ്ലീഗ് കോവിഡ്’ പോലുള്ള പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വിദ്വേഷ കാമ്പയിനുകള്‍ അവസാനിപ്പിക്കണം. ഇത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാള മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുകയും വേണം,” അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News