തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അധ്യാപകരുടെ പി.ജി വെയ്റ്റേജ് ഒഴിവാക്കി കുറുക്കുവഴിയിലൂടെ നിയമന നിരോധനം അടിച്ചേല്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം യുവജനങ്ങളോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍.
കോവിഡ്-19ന്റെ മറവില്‍ ഏപ്രില്‍ 1 നു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പി.ജി കോഴ്സുകളുടെയും യു.ജി കോഴ്സുകളുടെ പഠന സമയവും ഒരുപോലെയാണ് പരിഗണിക്കുന്നത്.
മാത്രമല്ല, അധ്യാപകര്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന 12 മണിക്കൂര്‍ ക്ലാസ് 16 മണിക്കൂറാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. നീണ്ട ഏഴു വർഷത്തിന് ശേഷം കേരളത്തില്‍ അപേക്ഷ ക്ഷണിച്ച കോളീജിയേറ്റ് പരീക്ഷക്ക് മുന്നോടിയായി ഉത്തരവിറക്കിയത് പിന്‍വാതിലിലൂടെ നിയമന നിരോധനം നടപ്പിലാക്കാന്‍ വേണ്ടിയാണ്.
ഉത്തരവ് നടപ്പിലാകുന്നതോടെ കേരളത്തില്‍ രണ്ടായിരത്തിയഞ്ഞൂറോളം അധ്യാപക തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്. അദ്ധ്യാപകരുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയും അധ്യാപക ജോലിയില്‍ യു.ജിയും പി.ജി യും ഒരേ വിതാനത്തില്‍ പരിഗണിക്കുകയും ചെയ്യുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര ശോഷണം കൂടിയായിരിക്കും സംഭവിക്കുക.
അഭ്യസ്ഥവിദ്യരും തൊഴിലന്വേഷകരുമായ യുവാക്കളെയും കോളേജുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരെയും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളെയും ഒരേ സമയം ബാധിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply