Flash News

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം – 9), ചരിത്രം തിരുത്തിയ ഭരണകര്‍ത്താവ് : കാരൂര്‍ സോമന്‍

April 5, 2020

adhyamam 9 bannerഒരു തീപ്പൊരി വലിയ തീയായി മാറുന്നതുപോലെയായായിരുന്നു ഗാന്ധി, പട്ടേല്‍, നെഹ്റു എന്നീ ത്രീമൂര്‍ത്തികള്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ കത്തിപ്പടര്‍ന്നത്. ഇവര്‍ ഇംഗ്ലണ്ടില്‍ പഠിച്ചുവളര്‍ന്നതും അതിന് പ്രേരകമായിട്ടുണ്ട്. ബ്രിട്ടനെ കിഴ്പ്പെടുത്താന്‍ വന്നവരെയെല്ലാം അവര്‍ നേരിട്ടത് ആയുധങ്ങള്‍കൊണ്ടായിരുന്നെങ്കില്‍ അതിനേക്കാള്‍ അഹിംസയെന്ന ദര്‍ശനബോധമുണ്ടെങ്കില്‍ ഏത് അനീതിയെയൂം ആഴത്തില്‍ കിഴ്പെടുത്താന്‍ സാധിക്കുമെന്ന് ഗാന്ധി ലോകത്തെ പഠിപ്പിച്ചു. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് സ്നേഹമെന്ന ആത്മീയ വികാരമാണത്.

WRITING-PHOTO-reducedഗാന്ധി 1917 ല്‍ നേതൃത്വം നല്‍കിയ ബിഹാറിലെ ചമ്പാരന്‍ സമരം പട്ടേലിനെ ഏറെ സ്വാധിനിച്ചു. ആ സമരം സ്വന്തം ജീവന്‍ രാജ്യത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വിധമായിരുന്നു. ആദ്യമൊക്കെ സമരത്തില്‍ നിന്ന് അകന്നു നിന്നവരെയും മനസ്സുമടുത്തവരെയും ഒപ്പം നിര്‍ത്തുന്നതില്‍ കഠിനമായ പരിശ്രമമാണ് പട്ടേല്‍ നടത്തിയത്. ആ സമരത്തില്‍ പങ്കെടുത്തത് ബിഹാറില്‍ നീന്നുള്ളവര്‍ മാത്രമല്ല ബംഗാള്‍, ഉത്തര്പ്രദേശ്, ഗുജറാത്തില്‍ നിന്നുള്ളവരു മുണ്ടായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള കര്‍ഷകര്‍ പട്ടേലിനൊപ്പം സംഘമായിട്ടാണ് എത്തിയത് വെറും കൈയ്യുമായിട്ടല്ല മറിച്ചു് നെല്ല്, ചോളം തുടങ്ങിയ കാര്‍ഷികവിഭങ്ങളുമായിട്ടാണ്. ഓരൊ ദേശത്തും സ്വന്തന്ത്ര്യ സമര പോരാളികളായി ജനങ്ങള്‍ പരിശീലനം നേടി കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പോലീസിന്‍റെ പുറം ചട്ട ഉപയോഗിച്ചു് ഭയത്തിന്‍റ ഒരു തരംഗം ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരുന്നു. അതിനു പട്ടേലിന്‍റ പ്രതികരണം ഇങ്ങനെയായിരുന്നു. പോലീസിന്‍റ ലാത്തിക്കും ജയിലിനും കടുത്ത ദാരിദ്യത്തില്‍ കഴിയുന്ന ഇന്ത്യകാരന്‍റെ ആത്മാഭിമാനത്തെ ദുര്ബലപ്പെടുത്താനാകില്ല. നിങ്ങള്‍ എത്രമാത്രം മനോവേദനയുണ്ടാക്കിയാലും കരുത്തരായ ഇന്ത്യകാരന്‍റെ മനോവീര്യം തകരില്ല. ഇന്ത്യക്കാരന്‍ ഒറ്റകെട്ടായി നിന്ന് നിങ്ങളുടെ മനോവീര്യം തകര്‍ക്കും. ജയം ജډനാടിന്‍റ അവകാശികളുടേതാണ്. പരാജയം നേരിടുന്നത് പുറംലോകത്തു നിന്ന് വന്ന അധിനിവേശശക്തികള്‍ക്കുള്ളതാണ്. ഞങ്ങളുടെ ജനത്തിനാവശ്യം സ്വാതന്ത്ര്യമാണ്. എവിടെയെല്ലാം നിങ്ങള്‍ ശക്തി പ്രയോഗിക്കുമോ അവിടെയെല്ലാം ഞങ്ങള്‍ ആത്മ ശക്തികൊണ്ട് മുന്നേറും. ഞങ്ങളില്‍ ഒരു വികാരമേയുള്ളു അത് ദേശീയത, സ്വാതന്ത്ര്യം മാത്രമാണ്. ആ ഏകമുഖമായ രാജ്യസ്നേഹം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിലേക്കും വളര്‍ന്നു കഴിഞ്ഞു.

1893 ല്‍ ആഫ്രിക്കയിലെത്തിയ ഗാന്ധി അവിടുത്തെ വര്‍ണ്ണവിവചനം കണ്ട് മനം മടുത്തിരുന്നു. ആ പേരിലാണ് തന്നെയും അവര്‍ ട്രെയിനില്‍ നിന്നും വലിച്ചു് പുറത്തേക് എറിഞ്ഞത്. അറിവുള്ളവര്ക് തിരിച്ചറിവില്ലെന്ന് മാത്രമല്ല ധാര്‍മ്മിക മര്യാദയും കാറ്റില്‍ പറത്തുന്നു. ഓരൊ ദേശത്തും അവിടുത്തെ കാലാവസ്ഥയനുസരിച്ചു് മനുഷ്യരുടെ നിറങ്ങള്‍ക്കും, സംസ്കാരങ്ങള്‍ക്കും മാറ്റം വരും. അവിടെ അധികാരം കയ്യാളിയവര്‍ക് അതൊക്കെ ചോദ്യം ചെയ്യാന്‍ എന്തവകാശം? ആ ജനത്തെ പരിചാരിച്ചില്ലെങ്കിലും അപമാനിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. അതിനെ ഉള്‍കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ് വര്‍ണ്ണവിവേചനത്തിനെതിരായുള്ള ആഫ്രിക്കന്‍ ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കാളിയായത്. ബ്രിട്ടീഷ്കാരുടെ ഹൃദയവിശാലത ആഫ്രിക്കയില്‍ വെച്ചു തന്നെ ഗാന്ധി മനസ്സിലാക്കിയതാണ്. ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിന് ആഫ്രിക്കന്‍ സമരത്തിന്‍റ പശ്ചാത്തലമുണ്ട്. എല്ലാം തൊഴിലും മാന്യതയുള്ളതാണ്. അധ്വാനിച്ചു് ജീവിക്കുന്നതാണ് അന്തസ്സ്. ആരും ആര്ക്കും അടിമകളല്ല. ഗാന്ധിയും പട്ടേലും ദേശീയതയില്‍ ഊന്നിനിന്നാണ് എന്തും ചെയ്തത്.

ഗാന്ധി 1920 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സിന്‍റ പ്രസിഡന്‍റ് ആയി മാറിയപ്പോള്‍ ഗുജറാത്ത് കോണ്‍ഗ്രെസ്സിന്‍റ സെക്രെട്ടറിയായി പട്ടേല്‍ ചുമതലയേറ്റു. രണ്ടുപേരും ദേശതാല്പര്യം, മൂല്യങ്ങള്‍, നിലപാടുകളിലുറച്ചാണ് മുന്നോട്ട് നീങ്ങിയത്, ആ നിലപാടുകള്‍ക് നല്ല പിന്തുണയാണ് ലഭിച്ചത്. അത് മനുഷ്യരെ ദേശീയതയിലേക് വഴി നടത്താന്‍ സഹായിച്ചു. ഒരു ജനത സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി മുന്നോട്ട് വരുന്നത് നിസ്സംഗതയോടെയാണ് നാട്ടു രാജാക്കന്മാര്‍ കണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top