ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയി. 24 മണിക്കൂറിനിടെ 16 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗബാധിതരുടെ എണ്ണം 4,067 ആയി. 24 മണിക്കൂറിനിടെ 505 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
3,666 പേര് ചികിത്സയിലുണ്ട്. 291 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വൈറസ് കണ്ടെത്തിയതോടെയാണ് കൊവിഡ് കേസുകളില്‍ പ്രധാനമായും വര്‍ധനവുണ്ടായതെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 690 ആയി. മുംബൈയില്‍ മാത്രം 406 കൊവിഡ് ബാധിതരാണുള്ളത്. ഉത്തര്‍പ്രദേശില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ ഇന്നലെ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 85 പേരും നിസ്സാമുദ്ദീനില്‍ നിന്നെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 571 ആയി. ഇതുവരെ 5 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രാപ്രദേശില്‍ 60 പേര്‍ക്കും തെലങ്കാനയില്‍ 62 പേര്‍ക്കും കര്‍ണാടകയില്‍ 7 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം തടയാന്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നീട്ടണമോ എന്ന കാര്യവും കൊവിഡ് പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്ഡഫറന്സിലൂടെയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply