Flash News

ന്യൂയോര്‍ക്കില്‍ നിര്യാതരായ മലയാളികള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ അനുശോചനം

April 6, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

wma logo (1) (1)ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഈ ഒരാഴ്ചക്കുള്ളില്‍ 10 മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ വിഷമ ഘട്ടത്തില്‍ മരണപ്പെട്ട എല്ലാ കുടുംബ അംഗങ്ങളോടും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ അനുശോചനം അറിയിക്കുന്നു . ഈ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ഇവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്‍റെ മകന്‍ ഷോണ്‍ എസ് എബ്രഹാം (21), നെടുപ്രം കൈപ്പാലില്‍ ഈപ്പന്‍ ജോസഫ് (74 ), കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്‍റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ് (72 ), ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു 47 ), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ ഈ ഒരാഴ്ചക്കുള്ളില്‍ മരിച്ച മലയാളികളുടെ എണ്ണം പത്തായി.

മലയാളികളായ നമ്മളെ സംബന്ധിച്ചടത്തോളം ഈ വേര്‍പാടുകള്‍ അങ്ങേയറ്റം ദുഃഖകരം ആണ്. അമേരിക്കന്‍ മലയാളി സമൂഹം ഒന്നടങ്കം ഈ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥനകളും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷനും അതിന്‍റെ ഭാഗമാകുന്നതായി പ്രസിഡന്‍റ് ഗണേഷ് നായര്‍, വൈസ് പ്രസിഡന്‍റ് കെ.ജി. ജനാര്‍ദ്ദനന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷര്‍ രാജന്‍ ടി ജേക്കബ്, ജോയിന്‍റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ചാക്കോ പി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top