
മലമ്പുഴ എസ്.പി ലൈനില്‍ ആരംഭിച്ച ജനകീയ അടുക്കള സൗഹൃദവേദി വൈസ് ചെയര്മാന് വി.എസ്.മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: ഹ്യൂമണ്‍ വെല്‍കെയര്‍ ഫൗണ്ടേഷനും കേരള പോലീസിന്റെ നന്മ ട്രസ്റ്റും മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി മലമ്പുഴ എസ്.പി ലൈന്‍ കോളനിയിലെ 350 ഓളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന്റെ ഭാഗമായി ജനകീയ അടുക്കള ആരംഭിച്ചു. പ്രസ്തുത പരിപാടിക്ക് വേണ്ട അരിയും പലചരക്ക് സാധനങ്ങളും സൗഹൃദവേദി വൈസ് ചെയര്മാന് റിട്ട. ഡിവൈഎസ്പി വി.എസ്.മുഹമ്മദ് കാസിം മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ രാമചന്ദ്രന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സ്റ്റഡന്റ്സ് പോലീസ് ADNO ജയരാജ്, മലമ്പുഴ സി.ഐ ശശികുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സുനില്‍ കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് വാഴപ്പള്ളി, ഹ്യൂമണ്‍ വെല്‍ കെയര്‍ ഫൗണ്ടേഷന് എക്സിക്യുട്ടീവ് മെമ്പറും കോര്‍ഡിനേറ്ററുമായ പി. ലുഖ്മാന്, വാര്‍ഡ് മെമ്പര്‍ ബാബു, ജനമൈത്രി പോലീസ് അബൂ താഹിര്‍, ORC കോര്‍ഡിനേറ്റര്‍ ജന്‍സണ്‍, കിച്ചണ്‍ ഇന്‍ ചാര്‍ജ്ജ് മുസ്തഫ മലമ്പുഴ തടങ്ങിയവര്‍ പങ്കെടുത്തു.
PHC Dr. സന്ധ്യ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശാങ്കന് തുടങ്ങിയവര്‍ ഹെല്‍ത്ത് ക്ലാസ്സെടുക്കുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply