Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ട്രംപിന്റെ മുന്നറിയിപ്പ്: ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കി

April 7, 2020

thumbവാഷിംഗ്ടണ്‍: മലേറിയ വിരുദ്ധ ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ മരുന്ന് നല്‍കാത്തതിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം പാരസെറ്റമോള്‍, മലേറിയ വിരുദ്ധ മരുന്നായ ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ എന്നിവയുടെ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കി.

മലേറിയയ്ക്കുള്ള പരമ്പരാഗതവും ചെലവുകുറഞ്ഞതുമായ മരുന്നാണ് ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’. കോവിഡ് 19 ചികിത്സയ്ക്കുള്ള പ്രായോഗിക ചികിത്സയായി ട്രംപ് ഇതിനെ വിശേഷിപ്പിച്ചിരുന്നു.

കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ പതിനായിരത്തിലധികം ആളുകള്‍ മരിച്ചുവെന്നും മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഇത് ബാധിച്ചിട്ടുണ്ടെന്നും ട്രം‌പ് പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ മാനുഷിക വശം മനസ്സില്‍ വെച്ചുകൊണ്ട് പാരസെറ്റമോള്‍, മലേറിയ വിരുദ്ധ മരുന്നായ ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ എന്നിവ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരം ശ്രീവാസ്തവ പറഞ്ഞു.

പകര്‍ച്ചവ്യാധി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഈ അവശ്യ മരുന്നുകളും ഞങ്ങള്‍ വിതരണം ചെയ്യും. അതിനാല്‍, ഇക്കാര്യത്തില്‍ ആശങ്കകളോ രാഷ്ട്രീയവല്‍ക്കരണമോ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. കോവിഡ് 19 പകര്‍ച്ചവ്യാധി നോക്കുമ്പോള്‍, ഇന്ത്യ എല്ലായ്പ്പോഴും ശക്തമായ ഐക്യദാര്‍ഢ്യവും സഹകരണവും പ്രകടിപ്പിക്കുന്നതിന് അനുകൂലമാണ്.

ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിനെയും പോലെ, സ്വന്തം ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇത് ഉറപ്പുവരുത്തുന്നതിനായി നിരവധി മരുന്നുകളുടെ കയറ്റുമതി നിരോധിക്കാന്‍ താല്‍ക്കാലിക നടപടി സ്വീകരിച്ചിരുന്നതായി മന്ത്രാലയം അറിയിച്ചു. അതേസമയം, ആവശ്യമായ മരുുകള്‍ വിവിധ സാഹചര്യങ്ങളില്‍ വിലയിരുത്തി, ഉയര്‍ന്നു വരുന്ന എല്ലാ സാഹചര്യങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയ ശേഷമാണ് മിക്ക നിയന്ത്രണങ്ങളും നീക്കിയത്.

14 മരുന്നുകളുടെ വിലക്ക് നീക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) തിങ്കളാഴ്ച അനുമതി നല്‍കി.

‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ മരുന്ന് നല്‍കാത്തതിന്‍റെ കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും, വ്യക്തിപരമായ അഭ്യര്‍ത്ഥനയ്ക്കു ശേഷവും ഇന്ത്യയുടെ മരുന്ന് നല്‍കാത്തത് അദ്ദേഹത്തെ ഞെട്ടിച്ചതായും ട്രം‌പ് പറഞ്ഞു. ന്യൂഡല്‍ഹിയുമായി വാഷിംഗ്ടണ് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഉത്തരവിട്ട ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ ഗുളികകള്‍ അയയ്ക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യ കയറ്റുമതി നിരോധിച്ചിരുന്നത്.

ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമുള്ളതിനാല്‍ ഇന്ത്യയുടെ തീരുമാനം ഞെട്ടിച്ചു എന്ന് ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീലങ്കയും നേപ്പാളും ഇന്ത്യയില്‍ നിന്ന് സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

നിരവധി വര്‍ഷങ്ങളായി ഇന്ത്യ യുഎസില്‍ നിന്ന് വ്യാപാര ആനുകൂല്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ ന്യൂഡല്‍ഹി അമേരിക്കയിലേക്ക് ‘ഹൈഡ്രോക്സിക്ലോറോക്വിന്‍’ കയറ്റുമതി ചെയ്യാത്തത് ഞെട്ടിപ്പിച്ചെന്ന് ട്രം‌പ് പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധിയെ നേരിടാന്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top