Flash News

കൊവിഡ്-19: ഫ്രാന്‍സില്‍ മരണ സംഖ്യ പതിനായിരം കവിഞ്ഞു

April 8, 2020

parisപാരീസ്: ഫ്രാന്‍സില്‍ കൊറോണ വൈറസ് മൂലം ചൊവ്വാഴ്ച ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 10,000 കവിഞ്ഞു. രാജ്യത്തെ കൊറോണയില്‍ നിന്ന് 7091 ആശുപത്രിയില്‍ മരിച്ചു. 3237 പേര്‍ വിവിധ വൃദ്ധ സദനങ്ങളിലാണ് മരണപ്പെട്ടത്. മൊത്തം 7131 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ആരോഗ്യ ഓഫീസര്‍ ജെറോം സോളമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് രാജ്യത്തിന് ഇതുവരെ ഒരു ആശ്വാസവും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ കേസുകള്‍ രാജ്യത്ത് അതിവേഗമാണ് വളരുന്നത്. നേരത്തെ തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍ 833 പേര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. പകര്‍ച്ചവ്യാധി ആരംഭിച്ച് ഒരു ദിവസത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിക്കുന്നത് ഇതാദ്യമാണ്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തിങ്കളാഴ്ച 8911 ആയിരുന്നുവെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയര്‍ വെര്‍നോണ്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഈ കണക്ക് പതിനായിരം കവിഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top