ഉമ്മന്‍ കിരിയന്റെ സംസ്കാരം ഏപ്രില്‍ 11-നു ശനിയാഴ്ച

cha_kiriyan_1ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായ വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്റെ സംസ്കാരം ശനിയാഴ്ച നടത്തും.

ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11 മണി വരെ മാത്യു ഫ്യൂണറല്‍ ഹോമില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി വെയ്ക് സര്‍വീസ്, സംസ്കാര ശുശ്രൂഷ എന്നിവ നടക്കും. തുടര്‍ന്നു ഫെയര്‍വ്യൂ സെമിത്തേരിയില്‍ (1852 Victory BLVD, Staten Island, NY 10314) സംസ്കാരം.

കോവിഡ് 19-ന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി -സ്റ്റേറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലുള്ളതുകൊണ്ട് പൊതുദര്‍ശനവും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നു കുടുംബാംഗങ്ങള്‍ ഖേദത്തോടെ അറിയിക്കുന്നു.

കൊട്ടാരക്കര ചാരുവിള മാരൂര്‍ കുടുംബാംഗം കുഞ്ഞമ്മ ഉമ്മനാണ് ഭാര്യ. കലാ-സാംസ്കാരിക പ്രവര്‍ത്തകനായ പ്രഭ ഉമ്മന്‍ പുത്രനും, ശോഭ ഉമ്മന്‍ പുത്രിയുമാണ്. ബിന്‍സി വര്‍ഗീസ്, സാം ജോണ്‍ എന്നിവര്‍ ജാമാതാക്കളും കെസിയ, കെയില എന്നിവര്‍ പേരക്കുട്ടികളുമാണ്.

cha_kiriyan_2


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News