Flash News

ഇന്ത്യന്‍ പെന്തക്കൊസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ കോണ്‍ഫറന്‍സ് മാറ്റി വച്ചു

April 10, 2020 , രാജു തരകന്‍

ABCഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ ഇന്ത്യന്‍ പെന്തക്കൊസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (IPFA) ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ വച്ച് 2021ല്‍ നടത്തുവാന്‍ നാഷണല്‍ കമ്മറ്റി തീരുമാനിച്ചു. ഇപ്പോള്‍ ലോകത്ത് പ്രത്യേകാല്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന പ്രതികൂലമായ സാഹചര്യം കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാന്‍ കമ്മറ്റി നിര്‍ബന്ധിതരായത്.

അടുത്ത വര്‍ഷം ജൂണ്‍ 19, 20, 21 തീയതികളില്‍ നടക്കുന്ന ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സിന്‍റെ ഭാരവാഹികളായി ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ തുടരുന്നതാണ്.ലോകമെമ്പാടും കോവിഡ്19 എന്ന മഹാവ്യാധിയാല്‍ ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സൌഖ്യത്തിനും, കൂടാതെ ഭരണരംഗത്തും ആതുര ശുശ്രൂഷാ രംഗത്തും സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ദൈവം ശക്തീകരിക്കേണ്ടതിനായും എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30 മുതല്‍ 9:00 മണിവരെ ഫോണ്‍ ലൈനില്‍ക്കൂടി ഒരു പ്രാര്‍ഥനാ കൂട്ടായ്മയും ക്രമീകരിച്ചിട്ടുണ്ട്.

ലോകം ഇപ്പോള്‍ കടന്നുപോകുന്ന ഈ മഹാമാരിയില്‍ നിന്നും ജനം രക്ഷപെടേണ്ടതിന് ദൈവസഭ മുട്ടിപ്പായി പ്രാര്‍ഥിക്കണമെന്ന് സംഘടനയിലെ സകല സഭകളോടും സെക്രട്ടറി ജേക്കബ് സഖറിയ ആഹ്വാനം ചെയ്തു.പ്രാര്‍ത്ഥനയില്‍ക്കൂടി ഈ അന്തരീക്ഷത്തിന് അനുഗ്രഹീതമായ ഒരു മാറ്റമുണ്ടാകുമെന്നും രാജ്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങിവരുമെന്നും സഭകളുടെ കൂട്ടായ പ്രവര്‍ത്തനം ദൈവരാജ്യത്തിന് പുതിയ ശക്തി പകരുമെന്നും ആത്മാര്‍ഥമായ പ്രാര്‍ത്ഥനയില്‍ കൂടി വിജയം കണ്ടെത്താമെന്നും പ്രസിഡന്‍റ് പാസ്റ്റര്‍ മാത്യൂ ശാമുവല്‍ പ്രസ്താവിച്ചു.

പ്രാര്‍ത്ഥനാ ലൈനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക.

605 475 4900 Access code: 1052601#
http://theipfa.org/officials.htm


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top