Flash News

കൊവിഡ്-19: പരിയാരം മെഡിക്കല്‍ കോളേജില്‍ 71 കാരന്‍ മരിച്ചു

April 11, 2020

coronavirus_kerala_pti_0കണ്ണൂര്‍: ‘കൊവിഡ്-19’ ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ‘കൊവിഡ്-19’ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി. മഹറൂഫ് (71) ആണ് മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക്‌ എവിടെ നിന്നാണ് ‘കൊവിഡ്-19’ ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്തെ മൂന്നാമത്തെ ‘കൊവിഡ്-19’ മരണമാണ് ഇത്.

മാര്‍ച്ച് 26-നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. രൂക്ഷമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31-ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് മഹറൂഫിനെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് ‘കൊവിഡ്-19’ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.

മഹറൂഫ് ധാരാളം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇയാള്‍ ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുള്‍പ്പെടെ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്. എംഎം ഹൈസ്കൂൾ പള്ളിയിൽ നടന്ന ചടങ്ങിലാണു പങ്കെടുത്തത്. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. മരണപ്പെട്ട വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള നൂറിലേറെ ആളുകളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ലോകത്താകെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. വെള്ളിയാഴ്ച രാത്രി 10.30 വരെയുള്ള 1,00,380 പേരാണ് ഇതുവരെ മരിച്ചത്. 16,52,944 പേർക്ക് രോഗം ബാധിച്ചു. 3,69,956 പേരുടെ രോഗം മാറി.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top