ഏലിയാമ്മ ജോണിന്റെ സംസ്‌ക്കാരം ശനിയാഴ്ച

Image (1)ന്യൂയോര്‍ക്ക് : ഏപ്രില്‍ 5-ാം തീയതി ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായ ഏലിയാമ്മ ജോണിന്റെ (മോളി-65) സംസ്‌ക്കാരം 11-ാം തീയതി ശനിയാഴ്ച ഗ്രേറ്റ് നെക്കിലുള്ള ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ നടക്കും. റവ.ഫാ.ഡോ.ബെല്‍സണ്‍ പൗലൂസ് കുറിയാക്കോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കോവിഡ് -19 നിബന്ധനകള്‍ പ്രാബല്യത്തിലുള്ളതിനാല്‍ ഏതാനും കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുക.

ശുശ്രൂഷാ ചടങ്ങുകള്‍ യൂടൂബ് ലിങ്കിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

തിരുവല്ല വഞ്ചിപ്പാലം കുടുംബാംഗം ശ്രീ.ജോണ്‍ വര്‍ക്കിയുടെ സഹധര്‍മ്മിണിയായ ശ്രീമതി ഏലിയാമ്മ ജോണ്‍ തികഞ്ഞ ദൈവവിശ്വാസിയും അര്‍പ്പണബോധമുള്ള ആതുരസേവന പ്രവര്‍ത്തകയുമായിരുന്നു. 25 വര്‍ഷം ദുബായില്‍ ചിലവഴിച്ച കുടുംബം 2002 ലാണ് അമേരിക്കയിലെത്തുന്നത്. ആതുരശുശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഹോസ്പിറ്റലില്‍ 17 വര്‍ഷം രജിസ്റ്റേര്‍ഡ് നഴ്‌സായി സേവനമനുഷ്ഠിച്ചു.

ക്രൈസ്തവ ഗാനരംഗത്തും കലാരംഗത്തും നിറഞ്ഞ സാന്നിദ്ധ്യമായ അനുഗ്രഹീത കലാകാരന്‍ ജിനുജോണ്‍ അപകടത്തില്‍ നിര്യാതനായ ജിജുമോന്‍ ജോണ്‍ ഇളയ പുത്രനാണ്. ചെങ്ങന്നൂര്‍ കാവുങ്കല്‍ കുടുംബാംഗമാണ് പരേത. കെ.കെ.മത്തായി- അന്നമ്മ ദമ്പതികളുടെ പുത്രിയാണ്. സാലി (ബോംബെ), കുര്യന്‍ (ബോംബെ), മാത്യു (ചെങ്ങന്നൂര്‍) എന്നിവരാണ് സഹോദരങ്ങള്‍.

ക്വീന്‍സ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.

Print Friendly, PDF & Email

Related News

Leave a Comment