കോവിഡ് 19 ന്യൂയോര്‍ക്ക് എംടിഎക്ക് മാത്രം നഷ്ടപ്പെട്ടത് 50 ജീവനക്കാര്‍

mtaന്യൂയോര്‍ക്ക് : മെട്രോ പോലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ 50 ജീവനക്കാര്‍ കോവിഡ് 19 മൂലം മരിച്ചതായി ചെയര്‍മാന്‍ പാറ്റ് ഫോയ ഏപ്രില്‍ 10 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എംടിഎയുടെ ആകെയുള്ള 72,000 ജീവനക്കാരില്‍ 1900 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 5200 ജീവനക്കാര്‍ ക്വാറന്റീനില്‍ ഇപ്പോഴും കഴിയുന്നു.

ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 1,800 പേര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ച കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനേക്കാള്‍ കുറവനുഭവപ്പെട്ടത് പ്രതീക്ഷ നല്‍കുന്നതാണെന്നും രോഗത്തിന്റെ ഗൗരവം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞുവരുന്നുവെന്നും ഏപ്രില്‍ 10ന് വൈകിട്ട് ഗവര്‍ണറുടെ പ്രസ്സ് ബ്രീഫിങ്ങില്‍ പറഞ്ഞു.

ന്യുയോര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ ലഭിച്ച ഔദ്യോഗിക കണക്കനുസരിച്ചു വൈറസ് മൂലം മരിച്ചവരുടെ എണ്ണം 5065 ഉം, പോസിറ്റിവായി കണ്ടെത്തിയവരുടെ എണ്ണം 93,000 ആയി ഉയര്‍ന്നിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment