നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ജൂബിലി സമ്മേളനം 2021ലേക്ക് മാറ്റി വെച്ചു

NACOG_LOGOഡാളസ്: 2020 ജൂലൈ 15 മുതല്‍ 19 വരെ ഡാളസില്‍ വെച്ച് നടത്തുവാനിരുന്ന 25-ാമത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ (NACOG) ജൂബിലി സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാന്‍ നാഷണല്‍ ഭാരവാഹികള്‍ തീരുമാനിച്ചു.

ഏപ്രില്‍ 5-ാം തീയതി കൂടിയ എക്‌സിക്യൂട്ടീവ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗില്‍ വെച്ചാണ് തീരുമാനം കൈകൊണ്ടത് . ഇപ്പോള്‍ പ്രാദേശികമായും, ദേശീയമായും, ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (കൊവിഡ്-19) കാരണത്താലാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത്. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും .

അമേരിക്ക, കാനഡ, ഇന്ത്യ, മറ്റു ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകര്‍ മരണത്തിനു കിഴടങ്ങുകയും അപ്പോള്‍ തന്നെ ആയിരങ്ങള്‍ ഹോസ്പിറ്റലുകളിലും, ഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ചര്‍ച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തില്‍ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായും, വിടുതലിനായും പൂര്‍ണ്ണ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ വൈറസിന്റെ പ്രതിവിധിക്കായി അദ്ധ്വാനിക്കയും, പ്രവര്‍ത്തിക്കയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും പ്രേത്യകിച്ചു നമ്മുടെ സഹോദരി, സഹോദരന്‍മ്മാരെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കാം.

നാഷണല്‍ ഭാരവാഹികള്‍ : Pastor Jose Annicattu – National President, Pastor Sunny Thazampallom – National Vice President,
Pastor Abraham Thomas – National Secretary, Wilson Varghese – National Treasurer, Evg Soby Kuruvilla – National Youth Coordinator.

മീഡിയ കോഓര്‍ഡിനേറ്റര്‍ : പ്രസാദ് തീയാടിക്കല്‍


Print Friendly, PDF & Email

Related News

Leave a Comment