Flash News

കൊവിഡ്-19: യു എസില്‍ 22000ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

April 13, 2020

2-20ന്യൂയോര്‍ക്ക്: കൊറോണ വൈറസില്‍ മരണസംഖ്യ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം ഇതുവരെ 1.1 ലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 18.4 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ മരണം നടന്നത് യു എസിലാണ്. 22020 പേരാണ് മരണപ്പെട്ടത്.

അതേസമയം, ഇറ്റലിയില്‍ 19,899 പേരും സ്‌പെയിനില്‍ 17,209 പേരും ഫ്രാന്‍സില്‍ 14,393 പേരും മരിച്ചു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരം കവിഞ്ഞു.

ഇന്ത്യയില്‍ മരണസംഖ്യ 308 ആയി. രോഗബാധിതരുടെ എണ്ണം 9,152 ആണ്. കൊറോണ പകര്‍ച്ചവ്യാധി ലോകമെമ്പാടുമുള്ള 18,48,503 പേരെ ബാധിക്കുകയും 1,14,101 പേര്‍ മരിക്കുകയും ചെയ്തു. യുഎസില്‍ 28,05,892 പേരെ പരീക്ഷണത്തിന് വിധേയരാക്കി. ഇതില്‍ 5,56,044 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top