നാരായണന്‍ പുഷപരാജന്‍ (രാജ് ഓട്ടോ) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Newsimg1_9643930ന്യു യോര്‍ക്ക്: ക്വീന്‍സിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്.

കെ.എസ്. ആര്‍ടി.സിയില്‍ 13 വര്‍ഷം ഉദ്യോഗസ്ഥനായിരുന്നു. 1982ല്‍ അമേരിക്കയിലെത്തി. വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് രാജ് ഓട്ടോ സ്ഥാപിച്ചു.

മികച്ച സേവനത്തിലൂടെ രാജ് ഓട്ടൊ പേരെടുത്തു. മികച്ച മെക്കാനിക്ക് ആയി പുഷ്പരാജനും. സ്ഥാപനം ജന വിശ്വാസ്യത നേടിയെടുത്തു. എല്ലാത്തരം വണ്ടികളും റിപ്പയര്‍ ചെയ്യുന്ന് മികച്ച വര്‍ക്ക്‌ഷോപ്പായി. ജോലിക്കാരൊക്കെ അമേരിക്കക്കാര്‍. രാജ് ഓട്ടോ സെന്റര്‍. രാജ് ഓട്ടോ ബോഡി/റിപ്പയറിംഗ് സെന്റര്‍, രാജ് കാര്‍ ഡീലര്‍ഷിപ്പ് എിങ്ങനെ വിവിധ സ്ഥാപനങ്ങള്‍.

ഈ വിജയകഥകള്‍ക്കിടയില്‍ മറ്റുള്ളവരെ മറക്കാതിരുന്ന മനസാണു പുഷ്പരാജനെ ശ്രദ്ധേയനാക്കുന്നത്.

മെഴുവേലി കേന്ദ്രമായുള്ള അഭയതീരം ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പതിനൊന്ന് കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കി. ഒട്ടേറെ പെണ്‍കുട്ടീകള്‍ക്ക് വിവാഹ സഹായം നല്‍കി. നിരവധി പേര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നു. ഇതിനു പുറമെ മെഴുവേലി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ 65 വീട്ടുകാര്‍ക്ക് കുടിവെള്ളം എത്തിക്കുവാന്‍ കുന്നിന്‍ മുകളില്‍ ടാങ്ക് നിര്‍മ്മിച്ചു. സംസ്കാര ആര്‍ട്‌സ് ക്ലബ്, വൈ.എം.സി.എ എന്നിവക്കും സഹായമെത്തിച്ചു. ഒരു സെമിത്തേരി പണിയാനും തുക നല്‍കി.

മര്‍മാണി ചികിത്സയില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് മര്‍മ്മവിദ്യ പഠിപ്പിക്കാനുള്ള ലൈസന്‍സ് ഉണ്ട്.

ഇതിനു പുറമെ മാജിക് പഠിച്ചിട്ടുണ്ട്. കലാകാരനുമാണ്. രണ്ട് സംഗീത ആല്‍ബം പുറത്തിറക്കി. മാനിഷാദ, ഗീതാഞ്ജലി എന്നിവ. ആറു പാട്ട്കള്‍ പുഷ്പ രാജനാണ് പാടിയത്. അവക്ക് നല്ല പ്രതികരണം ലഭിച്ചു.

അമേരിക്കയിലെത്തി അഞ്ചു വര്‍ഷം കഴിഞ്ഞാണ് കുമ്പഴ സ്വദേശിയായ ഭാര്യ രത്‌നമ്മ വന്നത്. അന്നും ഇന്നും അവര്‍ വീട്ടുകാര്യം നോക്കുന്നു.

പാരമ്പര്യമായി നാട്ടുചിക്തിസ നടത്തുവരാണ് കുടുംബം. ആ വിദ്യകളൊക്കെ ചെറുപ്പത്തിലേ വശമാക്കി. കരാട്ടെയില്‍ ബ്ലാാക് ബെല്‍റ്റും നേടിയിട്ടുണ്ട്.

ക്വീന്‍സില്‍ തന്നെയുള്ള മുത്ത് ആണ് മൂത്ത പുത്രി. ഭര്‍ത്താവ് സജി പണിക്കര്‍. രാജ് ഓട്ടോയുടെ ചുമതലയുള്ള എഞ്ചിനിയറായ രാജേഷ് ആണ് ഇളയ പുത്രന്‍. രാജേഷിന്റെ ഭാര്യ സ്മിത. നാലു കൊച്ചുമക്കളുണ്ട്.


Print Friendly, PDF & Email

Related News

Leave a Comment