Flash News

കോവിഡ്-19: മാതാ അമൃതാനന്ദമയി ദേവി 13 കോടി രൂപ ധനസഹായം നല്‍കും

April 13, 2020 , .

● ഭാരത സര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക.
● ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനായി മനുഷ്യരാശി പ്രകൃതിയുമായി കൂടുതല്‍ രമ്യതയില്‍ വര്‍ത്തിക്കണമെന്ന് അമ്മ പറഞ്ഞു.
● അമ്മയുടെ നിര്‍ദേശാനുസരണം അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ 60 പേര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ കണ്ടെത്തുന്നതിനായി നിയമിച്ചു.
● കോവിഡ്-19 രോഗികള്‍ക്ക് അമൃത ആശുപത്രി സൗജന്യ ചികിത്സ നല്‍കുന്നു.
● മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സഹായം.

amma-2019-2കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായഹസ്തം. കൂടാതെ കോവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കുന്നതായിരിക്കും. ധനസഹായത്തില്‍ 10 കോടി രൂപ ഭാരത സര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുക.

“ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ അമ്മയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നു.” എന്ന് അമ്മ പറഞ്ഞു. “ഈ മഹാമാരിയില്‍ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരകൃപയ്ക്കും വേണ്ടി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം.”

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസിക സമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമ്മയുടെ നിര്‍ദ്ദേശപ്രകാരം അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചു (0476 280 5050). കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സന്ദേശത്തില്‍, ഡോക്ടര്‍മാരോടും, മാനസികരോഗ വിദഗ്ദ്ധരോടും കൗണ്‍സലിംഗ് നല്‍കുന്നതിനായി സമയം കണ്ടെത്തണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. “ഈ സമയത്ത് കൗണ്‍സലിംഗിന് വളരെ പ്രാധാന്യമുണ്ട്. ദയവായി ഡോക്ടര്‍മാരോടും, സൈക്കാട്രിസ്റ്റുകളോടും, സൈക്കോളജിസ്റ്റുകളോടുമുള്ള അമ്മയുടെ ഒരു അപേക്ഷയായി കണക്കാക്കണം. നിങ്ങള്‍ ഈശ്വരഭക്തരാണെങ്കിലും, അല്ലെങ്കിലും എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ആവശ്യമുള്ളവര്‍ക്ക് സൗജന്യ കൗണ്‍സലിംഗ് നല്‍കുന്നതിനായി നീക്കിവയ്ക്കണമെന്ന് അമ്മ അഭ്യര്‍ത്ഥിക്കുന്നു” അമ്മ പറഞ്ഞു.

മനുഷ്യന്‍ പ്രകൃതിയുമായി സഹവര്‍ത്തിത്വത്തില്‍ ജീവിക്കണമെന്നും, അല്ലെങ്കില്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും എത്രയോ വര്‍ഷങ്ങളായി അമ്മ പറയാറുണ്ട്. “മനുഷ്യന്‍ സ്വാര്‍ത്ഥതയ്ക്കായി പ്രകൃതിയോട് ചെയ്തതിന്റെ ഫലമാണ്, ഇത്തരം മഹാമാരികളായി തിരിച്ചെത്തുന്നത്” നാം പ്രകൃതിയുടെ സേവകരാണ് എന്ന ഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. എളിമയും, അനുസരണയും, ആദരവും നമ്മള്‍ ശീലിക്കണം. ഇനിയെങ്കിലും നമ്മുടെ ഹുങ്ക് പ്രകൃതിയോട് കാണിക്കാതിരിക്കാന്‍ ശ്രമിക്കുക. പ്രകൃതിശക്തിയുടെ മുന്‍പില്‍ അടിയറവ് പറയാന്‍ സമയമായിരിക്കുന്നു. സര്‍വാപരാധങ്ങളും പൊറുക്കണേ എന്ന് കേണപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. എന്ത് ചെയ്താലും, പ്രകൃതി , ക്ഷമിക്കും, പൊറുക്കും, മാപ്പുനല്‍കും എന്നുള്ള ചിന്ത അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. അതിന് പ്രകൃതി മാനവരാശിക്ക് നല്‍കുന്ന അത്യുച്ചത്തിലുള്ള ഒരു സയറനാണ് കൊറോണ”

മഠത്തിന്റെ കീഴിലുള്ള സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങള്‍, ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയാറാക്കാനാവുന്ന ഐസൊലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാർജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, ക്വാറന്റൈനിലുള്ള രോഗികളെ വിദൂരനിരീക്ഷണം ചെയ്യുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ എന്നിവ ഒരുക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരുടെ ഒരു സംഘം ഗവേഷണം ചെയ്തുവരുന്നു. വൈദ്യശാസ്ത്രം, നാനോ സയന്‍സ്, നിര്‍മ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെന്‍സര്‍ മാനുഫാക്ചറിംഗ്, മറ്റു ശാസ്ത്ര മേഖലകള്‍ എന്നിവയില്‍ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിലുള്ളത്. കോവിഡ്-19 സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും, സേവനാവസരങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ പാഠശാലകളിലൂടെ അമൃത വിദ്യാര്‍ത്ഥികളും മനസ്സിലാക്കുന്നു. അമൃത സര്‍വിന്റെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതര്‍ നിരന്തരമായി ഓണ്‍ലൈന്‍ വഴി സമ്പര്‍ക്കം പുലര്‍ത്തി വരുന്നു. ഗ്രാമങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോടൊപ്പം, ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നതിനാവശ്യമായ നടപടികളും, വ്യാജ വാര്‍ത്തകള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും ചെയ്തു വരുന്നു. ചില ഗ്രാമങ്ങളില്‍ മഠത്തിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

2005 മുതല്‍ ദുരിതാശ്വാസത്തിനായി ഇതുവരെ 500 കോടിയിലധികം രൂപയാണ്, അമ്മയുടെ നിര്‍ദ്ദേശാനുസരണം മാതാ അമൃതാനന്ദമയി മഠം ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാര്‍ഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവന പുനര്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top