ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ലോക്ഡോണ്‍ നീട്ടിയ സാഹചര്യത്തിലും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ഈഘട്ടത്തിലും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവര്‍ അനുഭവിക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തിനു കേരള, കേന്ദ്ര സര്‍ക്കാരുകള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ഇടപെട്ടു അടിയന്തിര പരിഹാരം കാണണമെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നീ നേതാക്കള്‍ കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, വികസന രംഗങ്ങളില്‍ ഉദാത്തമായ പങ്കു വഹിച്ചവരാണ് പ്രവാസികള്‍ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതില്‍ വഹിച്ച പങ്കും നിസ്തുലമാണ്, കോവിഡ് 19 മഹാമാരി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ലേബര്‍ ക്യാമ്പുകളിലും മറ്റും കഷ്ടത അനുഭവിക്കുന്ന പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ് പ്രത്യേകിച്ച് യു എ ഇ പോലെയുള്ള രാജ്യങ്ങള്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ തയാറായവരെ ഉടനെ കൊണ്ട് പോകണമെന്നും ഉത്തരവിട്ടു അത്തരം പ്രവാസികളെ എത്രയും പെട്ടെന്ന് കേരള, കേന്ദ്ര സര്‍ക്കാരുകള്‍ നേരിട്ട് ഇടപെട്ടു കൊണ്ട് അവര്‍ക്കു വേണ്ടുന്ന യാത്ര സൗകര്യം ഒരുക്കണമെന്നും പി എം ഫ് ആവശ്യപ്പെട്ടു, പ്രസ്തുത വിഷയത്തില്‍ കേരള മുഖ്യ മന്ത്രിക്കും, ഇന്ത്യന്‍ പ്രധാന മന്ത്രിക്കും, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിക്കും കത്ത് അയച്ചുട്ടുണ്ടെന്നും എം പീ സലീം അറിയിച്ചു.
കേരളത്തില്‍ തിരിച്ചെത്തിക്കപ്പെടുന്ന പ്രവാസികള്‍ക്ക് നിരീക്ഷണ വാര്‍ഡുകളും, ബില്‍ഡിങ്ങുകളും കണ്ടെത്തുവാനും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പി എം ഫ് കുടുംബത്തിലെ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സേവനം സര്‍ക്കാരിന് വേണ്ടി ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കുമെന്നും അറിയിച്ചു.
പല പ്രവാസികളും ജോലി നഷ്ടപെട്ടും, ശമ്പളം കുറച്ചതു കൊണ്ടും ബിസിനസും മറ്റും തകര്‍ന്നത് കാരണവും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ ആയവരും ഉണ്ട് അവരെയൊക്കെ പുനരധിവസിപ്പിക്കാനും സ്വയം തൊഴില്‍ കണ്ടെത്താനുള്ള സഹായങ്ങള്‍ നോര്‍ക്ക പോലെയുള്ള സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ഇടപെട്ടു പ്രവാസി മലയാളികളെ ഈയൊരു ആപല്‍ഘട്ടത്തില്‍ രക്ഷിക്കണമെന്നും പി എം ഫ് നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു പി എം ഫ് ചെയര്മാന് ഡോക്ടര്‍.ജോസ് കാനാട്ട്, ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍ എന്നീ ഡയറക്ടര്‍ ബോര്‍ഡ് നേതാക്കള്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply