കാല്‍ഗറി മദര്‍ തെരേസ സീറോ മലബാര്‍ കമ്മ്യൂണിറ്റി കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനം

motherകാല്‍ഗറി: കോവിഡ് 19 ഭീതിയില്‍ ലോക്ക്ഔട്ടില്‍ തുടരുന്ന കാല്‍ഗറിയിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ആശ്വാസംനല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി കാല്‍ഗരി മദര്‍തെരേസ സീറോ മലബാര്‍ കമ്മ്യൂണിറ്റി കഴിഞ്ഞ ഒരുമാസമായി സജീവമാണ്.

ഇടവക സമിതി അംഗങ്ങളും നൈറ്റ്‌സ് ഓഫ് കൊളംബസ് ഭാരവാഹികളും കൈക്കാരന്‍മാരും വികാരിയും ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദുരിതനിവാരണ സമിതി സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. കോവിഡ് 19 ദുരിതാശ്വാസത്തിനായി ഇരുപത്തിനാലു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ് ലൈനിനും രൂപം നല്‍കിയിട്ടുണ്ട്. സാമ്പത്തികവും ,ആരോഗ്യപരവും ആത്മീയവുമായ എല്ലാആവശ്യങ്ങള്‍ക്കും ഏവര്‍ക്കും 587 917 2461 എന്ന ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ലോക്ക്ഔട്ട് മൂലംതൊഴില്‍ നഷ്ടപ്പെട്ട നവാഗതരും അല്ലാത്തവരുമായ എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും നവാഗതര്‍ക്കും ആവശ്യമായ പ്രത്യേകസഹായം അടിയന്തിരമായി നല്‍കുന്നതിനുള്ള എല്ലാസജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസില്‍നിന്നു ലോകം മുഴുവനെയും സംരക്ഷിക്കുന്നതിന് അനുദിന പ്രാര്‍ത്ഥനകളും ഇടവകാംഗങ്ങള്‍ അനുഷ്ടിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.motherteresacalgarychurch.com/

വികാരി, ട്രസ്റ്റിമാര്‍ സെന്റ് മദര്‍തെരേസ ചര്‍ച്ച് കാല്‍ഗറി, ആല്‍ബര്‍ട്ട, പി. ആര്‍. ഓ.നോബിള്‍ അഗസ്റ്റിന്‍. ഫോണ്‍ : 403 680 6555

ജോയിച്ചന്‍ പുതുക്കുളം


Print Friendly, PDF & Email

Related News

Leave a Comment