കോവിഡ്-19: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഡോക്ടറോട് ചോദിക്കാം

cmaഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ഹെല്‍പ്പ്‌ലൈനിന്റെ ഭാഗമായി ഡോക്ടറോട് ചോദിക്കാം പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് വൈകിട്ട് 7.45ന് കോണ്‍ഫറന്‍സ് കോളിലൂടെയാണ് പരിപാടി. ലോകജനതയെ ഒന്നാകെ ബാധിച്ചിരിക്കുന്ന പകര്‍ച്ചവ്യാധിയായ കോവിഡ് 19നെ കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് പരിപാടിയില്‍ ഉത്തരം നല്‍കും.

ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന പ്രമുഖ മലയാളി ഡോക്ടര്‍മാരായ ഡോ. ആന്റണി ജോസഫ് എംഡി, ഡോ. മധു മാത്യു വെണ്ണിക്കണ്ടം എംഡി, ആരോഗ്യപ്രവര്‍ത്തകരായ ഡോ. സിമി ജസ്‌റ്റോ ഡിഎന്‍പി, ഷിജി അലക്‌സ് എംഎസ്എന്‍, എംബിഎ എന്നിവര്‍ ഈ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കും.

പൊതുജനങ്ങള്‍ക്ക് ഉത്തരമറിയേണ്ട ചോദ്യങ്ങള്‍ മുന്‍കൂറായി ടെക്സ്റ്റ് മെസേജ് വഴിയോ ഇ–മെയില്‍ വഴിയോ അയക്കേണ്ടതാണ്.

ചോദ്യങ്ങള്‍ അയക്കേണ്ട നമ്പര്‍: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564 kannoo@comcast.net, ജോഷി വള്ളിക്കളം 312 685 6749 joshyvallikalam@gmail.com, കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍: 952 222 1750, ഐഡി 3121111.

Print Friendly, PDF & Email

Related News

Leave a Comment