Flash News

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം പത്ത്): ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യക്കാരനെ പഠിപ്പിച്ച പാഠങ്ങള്‍

April 14, 2020 , കാരൂര്‍ സോമന്‍

adhyamam 10 bannerഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍റ ഉള്‍ക്കരുത്തു പഠിക്കുമ്പോള്‍ നമ്മുടെ കര്‍മ്മഫലങ്ങള്‍ക് വഴിയൊരുക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിഗുഢതകളും അല്പമാറിയണം. ഓരൊ രാജ്യത്തിനും, ഗ്രാമത്തിനും അവരുടേതായ ചരിത്രവഴികളുണ്ട്. അത് നാട്ടു രാജ്യമായാലും സാമ്പ്രജ്യമായാലും എത്തിച്ചേരുന്നത് പടത്തലവന്മാരും പാവങ്ങളുമായുള്ള ഏറ്റുമുട്ടലുകളിലും രക്തച്ചൊരിച്ചിലിലുമാണ് ചരിത്രം എത്തിച്ചേരുന്നത്.

ഇന്ത്യയില്‍ ആദ്യമായി 1488 ല്‍ പോര്‍ച്ചുഗീസുകാരനായ കോവില്‍ഹോയാണ് ഒരറബിയുമായി കപ്പല്‍ മാര്‍ഗ്ഗം കച്ചവടത്തിന് കണ്ണൂരിലെത്തുന്നത്. പിന്നീട് 1498 മെയ് 17 ന് കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്തു് പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമ കപ്പലില്‍ വന്നു. ഇവര്‍ വന്നത് കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ഇവര്‍ക്ക് മുന്‍പേ നൂറ്റാണ്ടുകളായി അറബികള്‍, ഗ്രീക്ക്, ഈജിപ്റ്റ്, റോമ, ഡച്ചുകാരൊക്കെ ഇന്ത്യയില്‍ വന്ന് വ്യാപാര കരാറുകള്‍ വഴി കച്ചവടം നടത്തിയിട്ടുണ്ട്. ഇസ്ലാം മതം പോലും കേരളത്തിലെത്തിയത് വ്യാപാരത്തിലൂടെയാണ്. ഇങ്ങനെ ഇന്ത്യയുടെ ബോംബെ, കല്‍ക്കട്ട പലയിടങ്ങളിലും വിദേശികള്‍ വന്നുപോയിട്ടുണ്ട്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യയുടെ ശത്രുവായിട്ടല്ലായിരുന്നു മിത്രമായി വ്യാപാരികളായിട്ടാണ്. ആ വ്യാപാരത്തില്‍ ഒരു നിഗുഢതയോ അസാധാരണമായ ഒന്നും ആരും കണ്ടില്ല. അവരുടെ കഴുക കണ്ണുകള്‍ പ്രപഞ്ചം ഭാരതത്തിനു നല്‍കിയ വരദാനമായ ഇന്ത്യയുടെ സമ്പത്തുകളിലായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാവശ്യം നമ്മുടെ കന്യാവനങ്ങളിലെ വിഭവങ്ങള്‍ മാത്രമായിരുന്നില്ല. സ്വര്‍ണ്ണം, ചെമ്പ്, വെള്ളി, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തേയില, കാപ്പി കേരളത്തിന്‍റ കറുത്ത പൊന്നായ കുരുമുളകും, കരിന്താളിയും, കറുവാപ്പട്ട, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതി, അകില്‍, ചന്ദനം, അടക്ക, നാളികേരം അങ്ങനെ പലതും മുലകച്ചയൊഴിച്ചു നാടുകടത്തി. ഇതുപോലെ ഇന്ത്യയുടെ എല്ലാ ഭാഗത്തും സമ്പത്തുകളുണ്ട്. കേരളത്തില്‍ നിന്നുപോലും 1922 മുതല്‍ ഇല്‍മനൈറ്റ് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. ലോകത്തു 25 ശതമാനത്തോളം ഇല്‍മനൈറ്റ് ഉള്ളത് കേരളത്തിലാണ്. ഇതുകൂടാതെ കളിമണ്ണ്, സ്വര്‍ണ്ണം, ഇരുമ്പ്, ഗ്രാഫൈറ്റ്, ലീഗ് നൈറ്റ്, കരിമണല്‍ ഇതെല്ലാം കേരളത്തിന് ലഭിച്ചിരിക്കുന്ന വിലപിടിപ്പുള്ള സമ്പത്തുകളാണ്. നമ്മുടെ കരിമണലിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്നത് ഇല്‍മനൈറ്റ്, ടൈറ്റാനിയം, മോണസൈറ്റ്, സിര്‍ക്കോണിയം, തോറിയം തുടങ്ങിയ മുലകങ്ങളാണ്. ഇതെല്ലാം കൊള്ളയടിച്ചുപോകുമ്പോള്‍ ഏതൊരു ഇന്ത്യകാരന്‍റെ ഹ്രദയമിടിപ്പിന് വേഗത കൂടുക തന്നെ ചെയ്യും.

ബ്രിട്ടീഷ്കാരുടെ കപ്പല്‍ നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ തേക്കിന്‍ തടികള്‍ വെട്ടിമാറ്റിയത് 1842 ല്‍ ലോകത്തിലെ ആദ്യ തേക്കിന്‍ തോട്ടമായിരുന്ന നിലപുരില്‍ നിന്നാണ്. 1864 ല്‍ നമ്മുടെ രാജകിയ മരമായ ചന്ദനം ഇടുക്കി ജില്ലയിലെ മറയൂരില്‍ നിന്നും അവര്‍ കൊണ്ടുപോയി. ഈ മരത്തിന്‍റ കാതലിന് മാത്രമാണ് സുഗന്ധമുള്ളത്. ഇതില്‍ നിന്ന് ചന്ദനതൈലവും ഉണ്ടാക്കാറുണ്ട്. ഈ മരങ്ങള്‍ മൈസൂര്‍, തമിഴ്നാട് തുടങ്ങി പല വനങ്ങളിലും കാണപ്പെടുന്നവയാണ്. ഈ മരത്തിനും ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കും ഏതാണ്ട് ഒരേ സ്വാഭാവമാണ്. സാധാരണ മരങ്ങള്‍ മണ്ണില്‍ നിന്നാണ് അതിന്‍റ അന്നജം വലിച്ചെടുക്കുന്നതെങ്കില്‍ ചന്ദന മരം അടുത്ത മരത്തിന്‍റ വേരില്‍ നിന്നാണ് അന്നജം വലിച്ചെടുക്കുന്നത്. ഇതുപോലുള്ള മനുഷ്യരെയും സമൂഹത്തില്‍ കാണാം. .ഇങ്ങനെ ഔഷധഗുണമുള്ള രക്തചന്ദനം, യൂക്കാലിപിറ്റ്സ്, നീര്‍മാതളം ഇങ്ങനെ എത്രയെത്ര നിത്യഹരിത വനങ്ങളും സമ്പത്തുമാണ് നമുടെ രാജ്യത്തുള്ളത്. സമ്പത്തുള്ള രാജ്യങ്ങളിലൂടെയെല്ലാം യൂറോപ്പിലെ വന്‍ ശക്തികള്‍ ആഴിപ്പരപ്പിലൂടെ കപ്പലോടിച്ചു് കരക്കണഞ്ഞ് അധിപത്യമുറപ്പിച്ചു് ജനത്തെ അധപതനത്തിലാഴ്ത്തി ആകുലതകള്‍ നിറച്ചു് സസുഖം വാണു.

ഇംഗ്ലണ്ടിലെ ഓക്സ്ഫെഡില്‍ 1043 ഏപ്രില്‍ 3 ന് ജനിച്ച എഡ്വേര്‍ഡ് രാജാവ് (1042-1066) മുതല്‍ ഇംഗ്ലണ്ട് യൂറോപ്പിലെങ്ങും ശക്തമായ ഇടപെടലുകളുള്ള ഒരു വന്‍ ശക്തിയാണ്. അത് യുദ്ധങ്ങളില്‍ മാത്രമല്ല ബുദ്ധിശക്തിയിലും അവര്‍ തെളിയിച്ചുട്ടുണ്ട്. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അത് ലോകമെങ്ങും കണ്ടു. അതിന്‍റ ഏറ്റവും വലിയ ഉദാഹരണമാണ് 1600 ഡിസംബര്‍ 31 ന് ലോകത്തെ കിടുകിട വിറപ്പിച്ച ഹെന്‍ഡ്രി എട്ടാമന്‍റെ മകള്‍ എലിസബെത്ത് രാഞ്ജിയും മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗിറുമായുള്ള കച്ചവട ഉടമ്പടി. അച്ഛനെപ്പോലെ മകളും നല്ലൊരു ഭരണമാണ് കാഴ്ചവെച്ചത്. അവരുടെ ഭരണം ഇംഗ്ലണ്ടിന്‍റെ സുവര്‍ണ്ണ കാലം എന്നാണ് വിശേഷിപ്പിക്കുന്നത്. അതിന്‍റ പ്രധാന കാരണം സ്പെയിന്‍ ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ 1588 ല്‍ അവരുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ അര്‍മാതയുമായി ഇംഗ്ലണ്ടിന്‍റെ കടലോരങ്ങളില്‍ ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ചപ്പോള്‍ രാഞ്ജി ആയിരകണക്കിന് നാവികപ്പടയെ ഒപ്പം തന്‍റെ പിതാവ് നിര്‍മ്മിച്ച യുദ്ധക്കപ്പലുകളെ കടലുകളിലിറക്കി ഇംഗ്ലണ്ടിനെ നശിപ്പിക്കാനെത്തിയ ശത്രുവിനെ കടലില്‍ മുക്കിക്കൊല്ലുകയാണ് ചെയ്തത്. അവിവാഹിതയായ രാഞ്ജി യുദ്ധഭൂമിയില്‍ നടത്തിയ പ്രസംഗം സൈനികര്‍ക്ക് അസാധാരണ ധൈര്യമാണ് കൊടുത്തത്. നമ്മുടെ ജാന്‍സി റാണിയെപോലെ രണഭൂമിയില്‍ തന്‍റെ സേനക്കൊപ്പം രകതം ചൊരിയാനെത്തിയ ഇംഗ്ലണ്ടിന്‍റെ ധീരവനിത.

ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കല്‍ക്കട്ടയില്‍ അവര്‍ വന്നിറങ്ങിയ കാലം മുതല്‍ എല്ലാവരുമായി സഹകരിച്ചാണ് ജീവിച്ചത്. 1612 ല്‍ അവരുടെ ഫാക്ടറികള്‍ കല്‍ക്കത്തയിലും , സൂററ്റിലും, മദ്രാസിലുമായി തുടങ്ങി. തുടര്‍ന്നുള്ള നാളുകള്‍ അധികാരം ആര്‍ജ്ജിക്കാനുള്ള കരുതലുകളാണ് ബ്രിട്ടീഷ്കാര്‍ സ്വീകരിച്ചത്.

ബ്രിട്ടീഷ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ അവര്‍ വേട്ടയാടി തുടങ്ങി. നാട്ടു രാജാക്കډാര്‍ ബ്രിട്ടീഷ്കാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ 600 നുള്ളില്‍ വരുന്ന ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളെ ഒപ്പം നിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നിന്നു. ഇന്ത്യയെ ഒറ്റികൊടുത്തു. എതിര്‍ത്ത് പോരാടിയ ധീരരായ നാട്ടുരാജാക്കډാര്‍, ദേശസ്നേഹികള്‍ ബ്രിട്ടീഷ് തോക്കുകള്‍ക്ക് ഇരയായി. മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കതിരെ പടപൊരുതി 1805 നവംബര്‍ 30 ന് വീരചരമം പ്രാപിച്ച ധീരദേശാഭിമാനിയായിരുന്ന കേരളവര്‍മ്മ പഴശ്ശിരാജയൂമുണ്ടയിരുന്നു. ഇന്ത്യയുടെ കൈവശം തോക്കുകള്‍ക്ക് പകരം കാലാള്‍പ്പടയും അമ്പും വില്ലും മാത്രമേയുണ്ടായിരുന്ന്ള്ളു. തോക്കിനെ നേരിടാനുള്ള ശക്തിയില്ലായിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ നമ്മള്‍ കണ്ടത് ബഹുജനപ്രക്ഷോഭങ്ങളും യുദ്ധവികാരങ്ങളും, അടിച്ചമര്‍ത്തലുകളും ആയിരക്കണക്കിനാളുകള്‍ ബ്രിട്ടീഷ് പോലീസിന്‍റ മര്‍ദനമേറ്റ് കുറ്റക്കാരായി ജയിലില്‍ പോകുന്ന കാഴച്ചകളാണ്. ഇന്ത്യയിലെങ്ങും പ്രതിഷേധത്തിന്‍റ അലകളുയര്‍ന്നു.

കച്ചവടത്തിന് കരാര്‍ ചെയ്തു വന്നവര്‍ മറ്റ് പല മേഖലകളിലും കരാറുകള്‍ ഒപ്പിടാന്‍ തുടങ്ങി. എല്ലാ നാട്ടു രാജ്യങ്ങളും അവരുടെ മുന്നില്‍ താണു വണങ്ങി നിന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടു രാജ്യമായ ഹൈദ്രരാബാദിലെ ഭരണാധികാരി നിസ്സാം തന്‍റെ രാജ്യരക്ഷക്കായി നിര്‍ത്തുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തിന് സംരക്ഷണ -വാര്‍ഷിക ചിലവുകള്‍ എടുത്തുകൊള്ളാമെന്നുള്ള കരാറില്‍ ഒപ്പുവെച്ചു.. മാത്രവുമല്ല നാട്ടുരാജാക്കډാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അറിവോ അനുവാദവുമില്ലാതെ പരസ്പരം യുദ്ധ0 ചെയ്യാനും അനുവാദമില്ല. എല്ലാ നാട്ടുരാജ്യങ്ങളും രാജ്യത്തെ ജനസാന്ദ്രതയനുസരിച്ചു് പട്ടാളത്തെ നിലനിര്‍ത്തണം. ബ്രിട്ടീഷ് സേനാത്തലവന്‍റെ അനുവാദമില്ലാതെ ആരെങ്കിലും യുദ്ധ0 നടത്തിയാല്‍ രാജാവിന്‍റ തലയില്‍ പിന്നീട് കിരീടം കാണില്ല. ഓരോ നാട്ടുരാജാക്കډാരുടെയും സേന തലവന്‍ ബ്രിട്ടീഷ് സൈനിക മേധാവികളായിരിക്കും. ഓരൊ രാജ്യവും അവരുടെ സമ്പത്തിന്‍റ ഒരു ഭാഗം ബ്രിട്ടീഷ് റെസിഡന്‍റ്മാര്‍ക് കൊടുത്തിരിക്കണം. ഇങ്ങനെ കരാറുകള്‍ ഉടമ്പടികള്‍ നീളുന്നു. ചുരുക്കത്തില്‍ അവരുടെ കമ്പോള ലാഭത്തേക്കാള്‍ രാജ്യത്തിന്‍റ സമ്പത്തു കയ്യടക്കാനായിരിന്നു ശ്രമം. നമ്മുടെ കൊച്ചു രാജ്യങ്ങള്‍ ലോകത്തിന്‍റ മുക്കിലും മുലയിലും കടലിലുമുള്ള സൈനികബലത്തെ ഭയന്നാണ് ജീവിച്ചത്. അതിനേക്കാള്‍ പാവപ്പെട്ട മനുഷ്യരും ഭയന്നു.

ജോര്‍ജ് രണ്ടമന്‍റെ കാലത്തും ജോര്‍ജ് മുന്നമന്‍റ്െ കാലത്തും 1757 ലും 1764 ലും പ്ലാസി യുദ്ധവും ബിഹാറില്‍ ബാക്സര്‍ യുദ്ധവുമുണ്ടായി. ഈ യുദ്ധത്തില്‍ മുഗള്‍ ചക്രവര്‍ത്തിയടക്കമാണ് പരാജയപെട്ടത്. അതോടെ ഭാരതമണ്ണിന്‍റെ അടിത്തറ ഇളകിയാടി. ജനങ്ങള്‍ ഭിതിയിലായി വിവിധതട്ടുകളിലായി വേര്‍തിരിഞ്ഞു. ബ്രിട്ടീഷ് നിയന്ത്രണവും പ്രതിരോധവും ഇന്ത്യയില്‍ എല്ലായിടവും ആഞ്ഞടിച്ചു. ബ്രിട്ടീഷ് സാമ്പ്രജ്യത്തിനെതിരെ പ്രതിരോധമുയര്‍ത്താന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ഭരിച്ചുകൊണ്ടിരിന്ന പോര്ച്ചുഗീസുകാര്‍ക്കുപോലും സാധിച്ചില്ല. അവര്‍ പരാജയ പെട്ടതിന്‍റ തെളിവാണ് ഇംഗ്ളണ്ടിലെ ചാള്‍സ് രണ്ടാമന്‍ പോര്‍ച്ചുഗീസ് രാജകുമാരിയായ കാതറിന്‍ ബ്രഗന്‍സിയെ 1662 ല്‍ വിവാഹം കഴിച്ചപ്പോള്‍ ബോംബെ വിട്ടുകൊടുത്തത്. നമ്മള്‍ അതിനെ ഇന്ത്യയുടെ സ്ത്രീധനം എന്ന് വിശേഷിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സമ്പത്തിനായി ആരും സ്ത്രീകളെ ആടുമാടുകളെപോലെ കച്ചവടം ചെയ്യാറില്ല. കാതറിനില്‍ ചാള്‍സിന് കുട്ടികള്‍ ഉണ്ടായില്ലെങ്കിലും മറ്റ് എട്ടു സ്ത്രീകളില്‍ 16 കുട്ടികള്‍ ഉണ്ടായതായി അവരുടെ ഹിസ്റ്റോറിക് റോയല്‍ പാലസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നടിയായ നെയില്‍ ഗൈനീയും വരും. അതുകൊണ്ട് നമ്മുടെ പരമ്പരഗത സംസ്കാരം, കുടുംബ ഭദ്രത ഇതുമായി കുട്ടിക്കുഴക്കേണ്ടതില്ല. ഗള്‍ഫ് അടക്കമുള്ള മിക്ക രാജ്യങ്ങളിലും രാജാക്കډാര്‍ക്കും അവരുടെ പ്രജകള്‍ക്കും ഒന്നിലധികം ഭാര്യമാരും കാമുകുമാരുമുണ്ട്. അതിനെ സ്ത്രീ സമ്പത്തായി അവര്‍ കാണുന്നു. വീട് നന്നായില്ലെങ്കില്‍ നാടും നന്നാകില്ല എന്നാരും പരിഭവിച്ചിട്ട് കാര്യമില്ല.

1610 -1936 വരെ ഇംഗ്ലണ്ട് ഭരിച്ച ജോര്‍ജ് അഞ്ചാമനാണ് ഇന്ത്യയുടെ തലസ്ഥാനം കാല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്. ഒന്നാം ലോകമഹായുദ്ധത്തിലും ഇദ്ദേഹത്തിന്‍റ പങ്ക് വളരെ വലുതാണ്. ഇന്ത്യയില്‍ നിന്നും പട്ടിണി പാവങ്ങളായ യുവാക്കളെ പട്ടാളക്കാരായി ലോകത്തിന്‍റ പല ഭാഗങ്ങളിലേക്ക് അയച്ചത് ഏകദേശം 13 ലക്ഷം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തിന്‍റ പല ഭാഗങ്ങളില്‍ അവരുടെ സ്മാരകങ്ങളും രേഖകളുമുണ്ട്. ശത്രുസേനക്ക് മുന്നില്‍ വീരചരമം പ്രാപിച്ച ഇന്ത്യക്കാരായ വീരയോദ്ധാക്കള്‍ ആയിരക്കണക്കിനാണ്. അരാജകത്വവും പട്ടിണിയും ക്ഷമവും നിറഞ്ഞ സമൂഹത്തില്‍ നിന്നും ദൈവത്തെക്കാള്‍ വലുതാണ് ബ്രിട്ടീഷ് ഭരണം എന്ന വിധത്തില്‍ യുദ്ധത്തിനാവശ്യമായ കാര്‍ഷിക വിഭവങ്ങളും, പടക്കോപ്പുകളും സമ്പത്തും മാത്രമല്ല യൂവാക്കളെയും നാട്ടുരാജാക്കന്‍മാര്‍ എത്തിച്ചുകൊണ്ടിരിന്നു.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പഞ്ചാബ്, ബംഗാള്‍, ഉത്തര്പ്രദേശ്, ഗുജറാത്ത് തുടങ്ങി പല ദേശക്കാരും അണിനിരന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് 1913 ഏപ്രില്‍ 13 ന് ബ്രിട്ടീഷ് പട്ടാളത്തിന്‍റ കിരാതമായ പഞ്ചാബ് അമൃതസറിലെ ജാലിയന്‍ബാഗ് കൂട്ടക്കൊല. ഇന്ത്യകാരന്‍റെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റ ദിനം. ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അതിന് നേതൃത്വം കൊടുത്ത സൈനീക മേധാവി റെജിനാള്‍ഡ് ഡയര്‍ ഇന്ത്യകാരന്‍റെ കണ്ണിലെ കരടാണ്. ആറായിരത്തോളം വരുന്ന ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിവെച്ചതില്‍ ഇന്ത്യയുടെ കണക്കുപ്രകാരം 1500 ല്‍ അധികം പേര്‍ മരിക്കയും അത്രത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അടിമത്വം ഇന്ത്യയില്‍ നിലനിന്ന കാലങ്ങളില്‍ അവര്‍ക്കു അടിമകളെ കൊല്ലാനും കന്നുകാലികളെപോലെ പണി ചെയ്യിക്കുവാനും നാട്ടു രാജാക്കന്മാര്‍ക്ക് ഒട്ടും മടിയില്ലായിരുന്നു. ഈ സമയത്താണ് കരുണയുടെ കരങ്ങളുമായി, പോരാട്ടമായി ഗാന്ധിജി, പട്ടേല്‍ മറ്റ് രാജ്യസ്നേഹികള്‍ ബ്രിട്ടീഷ് തേര്‍വാഴ്ചക്കെതിരെ രംഗത്ത് വരുന്നത്. ഗാന്ധിജി ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുണികള്‍ നിര്‍മാര്‍ജ്ജനം ചെയ്ത് പകരം ഖാദി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കയും ചര്‍ക്കയില്‍ അതുല്പാദിപ്പിക്കുന്ന പരിശീലനം നല്‍കുകയും ചെയ്തു. അതുമല്ല ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാപനങ്ങളിലെ തൊഴില്‍ ഉപേക്ഷിക്കാനും ഉപദേശിച്ചു. ഗാന്ധിയുടെ നിസ്സഹരണ മുന്നേറ്റത്തില്‍ ഇന്ത്യയിലെങ്ങും പങ്കെടുത്തുത് ആയിരങ്ങളാണ്. അതില്‍ ധാരാളം ജനങ്ങളും പോലീസ്കാരും പല ഭാഗങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. പലരും പോലീസെന്‍റ് ക്രൂരമര്ദനത്തിനു ഇരയായി ജയില്‍വാസവും അനുഭവിച്ചു. ഗാന്ധിജിയും പട്ടേലും സ്വാതന്ത്ര്യ പോരാളികളും നിരന്തരമായി നടത്തിയ സത്യാഗ്രങ്ങള്‍ ദുര്‍ബലരായ പാവങ്ങളെ ശക്തരാക്കി. ഗുജറാത്തിലെ കര്‍ഷകരെ പട്ടേല്‍ ഒരു വിപ്ലവശക്തിയായി വളര്‍ത്തുകതന്നെ ചെയ്തു. സാമ്പ്രാജ്യശക്തിക്കുമുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനം പണയപെടുത്തില്ലെന്നും മനുഷ്യരെ സര്‍വ്വ നാശത്തിലേക്കു തള്ളിവിടുന്ന ലോകശക്തിക്ക് പിടിച്ചെടുക്കലും സൈന്യ ബലവുമാണ് പ്രധാനമെങ്കില്‍ പാവപ്പെട്ട ജനത്തിനാവശ്യം തൊഴിലും വയറു നിറക്കാന്‍ ഭക്ഷണവും പാര്‍പ്പിടവുമെന്ന് ബ്രിട്ടീഷ് ഭരണത്തെ അദ്ദേഹം എഴുത്തുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. പട്ടേലിന്‍റ വാക്കുകള്‍ ഗുജറാത്തിലെ കര്‍ഷക-തൊഴില്‍ മേഖലകളില്‍ ജډഭൂമിയുടെ മഹത്വവും സ്വന്തം വിയര്‍പ്പിന്‍റ വിലയും നിലയും പോരാട്ടവീര്യമുണര്‍ത്തി. നാട്ടുരാജാക്കډാര്‍ ബോധപൂര്‍വ്വം അധികാരികളെ സമ്പത്തില്‍ പ്രീതിപ്പെടുത്തി ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടേല്‍ അറിവിലൂടെയാണ് തന്‍റെ ജനത്തെ ബോധവല്‍ക്കരിച്ചത്.

1922 ല്‍ ഗാന്ധിജി കൊണ്ടുവന്ന നിസ്സഹരണസമരത്തിലും, കിറ്റ് ഇന്ത്യ സമരങ്ങളിലും പട്ടേല്‍ പങ്കെടുത്തു.1930 മാര്‍ച്ച് 12 ന് ആരംഭിച്ച ഉപ്പു സത്യാഗ്രഹത്തിന് കാരണമായത് ഉപ്പുനിര്‍മാണത്തിന്‍റ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പുണ്ടാക്കുന്ന സ്ഥലം ഗുജറാത്തായിരുന്നു.

1930 സബര്‍മതി ആശ്രമത്തില്‍ കൂടിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ കുടുതലാളുകളും ഗാന്ധിജിക്ക് പൂര്‍ണ്ണ പിന്തുണ കൊടുത്തെങ്കിലും പട്ടേലിന്‍റ അഭിപ്രായം ഉപ്പുനികുതിയേക്കാള്‍ നല്ലത് ഭൂനികുതി ബഹിഷ്കരണമാണ് എന്നായിരുന്നു. ഉപ്പുനിയമലംഘനത്തിനായി അവര്‍ തെരെഞ്ഞെടുത്തത് ദണ്ഡി കടപ്പുറമായിരിന്നു. ഇന്‍ഡയിലെങ്ങും ഉപ്പുനിയമ ലംഘനം നടന്നു. കേരളത്തില്‍ ഉപ്പുനിയമ ലംഘനം നടന്നത് 1930 ഏപ്രില്‍ 13 ന് കെ.കേളപ്പന്‍റ് നേതൃത്വത്തില്‍ മലബാറിലെ പയ്യന്നൂരിലായിരിന്നു. പി,കൃഷ്ണപിള്ള, മുഹമ്മദ് അബ്ദു റഹ്മാന്‍, കെ.മാധവന്‍ നായര്‍ അങ്ങനെ പലരും ബ്രിട്ടീഷ് പോലീസിന്‍റ ക്രൂരമായ മര്‍ദനത്തിന് ഇരയായി. കേരളത്തിന്‍റ പല ഭാഗങ്ങളിലും ഉപ്പ് സത്യാഗ്രഹം നടന്നു. പലരും ജയിലില്‍ അടക്കപ്പെട്ടു. ഗാന്ധിജിയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചെങ്കിലും പട്ടേലും കൂട്ടരും വെറുതെയിരിന്നില്ല. അതോടെ ഇന്ത്യയിലെങ്ങും സമരം കത്തിപടരുന്നു. 1931 മാര്‍ച്ച് 4 ന് ഇര്‍വിന്‍-ഗാന്ധി സന്ധിപ്രകാരമാണ് ആ സമരം അവസാനിക്കുന്നത്.

നമ്മള്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുമ്പോഴും അവര്‍ സാമൂഹ്യ-സംസ്കാരിക രംഗത്ത് വരുത്തിയ സംഭവബഹുലമായ മാറ്റങ്ങള്‍ മറക്കാന്‍ സാധിക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വില്യം ബെന്‍റ്റിക് പ്രഭൂ കൊണ്ടുവന്ന സതി നിരോധനം. ഇതുപോലെ ഇന്ത്യയില്‍ മതപൗരോഹിത്യം നടപ്പാക്കിയിരുന്ന പല അനാചാരങ്ങളെ നിര്‍ത്തലാക്കി. കേരളത്തിലെ അയിത്താചാരങ്ങളും, മത അടിച്ചമര്‍ത്തലുകളും, അടിമകച്ചവടങ്ങളും അവര്‍ അവസാനിപ്പിച്ചു. ഇന്ത്യയില്‍ സിന്ധുനദിതടസംസ്കാരം മുതല്‍ അടിമ കച്ചവടമുണ്ടായിരുന്നു. 1792 ല്‍ മലബാറിലെ ബ്രിട്ടീഷ് കമ്മിഷണര്‍ അടിമകച്ചവടം കുറ്റകൃത്യമെന്നറിയിച്ചു. 1843 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടിമത്ത നിരോധനവും നിലവില്‍ വരുത്തി ആ ദുഷ്ടത അവസാനിപ്പിച്ചു. ഈ അനീതി, അന്ധത നിലനിന്നിടത്തെല്ലാം ബ്രിട്ടീഷ്, പാശ്ചാത്യ ക്രിസ്തിയ മിഷനറിമാരുടെ ഇടപെടല്‍ വളരെ വലുതാണ്. ഇന്ത്യന്‍ ഭാഷകള്‍ക്ക് ലഭിച്ച ശൈലി, കലാ -സാഹിത്യ0, കൃഷി. ആരോഗ്യ0, വിദ്യഭ്യാസം, റയില്‍വേ, പൊതുമരാമത്ത്, നാട്ടിലെ ഭരണസംവിധാനം, തൊഴില്‍ മേഖലകള്‍ ഇങ്ങനെ ബ്രിട്ടീഷ് ഭരണത്തിന്‍റ, മിഷനറിമാരുടെ സംഭാവനകള്‍ എണ്ണിയാല്‍ തീരാത്തവിധമാണ്.

സൗത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വിവേചന സമരങ്ങളില്‍ പങ്കെടുത്ത ഗാന്ധിജി 1915 ലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് സര്‍ദാര്‍ പട്ടേല്‍, നെഹ്റു, സുബാഷ് ചന്ദ്രബോസ്, സി.രാജഗോപാലാചാരി, ദാദാഭായ് നവറോജി, ബാല ഗംഗാധര തിലകന്‍, ലാല ലജ്പത് റായ്, ഗോപാലകൃഷ്ണ ഗോഗുലെ. ഫിറോസ് ഷാ മേത്ത, ആചാര്യ ജെ.ബി.കൃപാലിനി, ഗോപാല കൃഷ് ഗോഖലെ, മൗലാനാ അബ്ദുള്‍കലാം ആസാദ്. മുഹമ്മദ് അലി ജിന്ന, ഡോ.ബി.ആര്‍.അംബേദ്ര്‍, വി.കെ.കൃഷ്ണമേനോന്‍, ഭാരതത്തിനായി കഴുമരത്തില്‍ ജീവന്‍ വെടിഞ്ഞ ഭഗത് സിംഗ് അടക്കം എത്രയോ മഹല്‍ വ്യക്തികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ചവരാണ്. ഇന്ന് ഇതുപോലുള്ളവരുണ്ടോ? നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ ശില്‍പ്പികള്‍ ഭാരതത്തിന് കാഴ്ചവെച്ച മൂല്യങ്ങള്‍ പഠിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ചില ചോദ്യങ്ങളുണ്ട്. അവരില്‍ നിന്നും നമുക്ക് ലഭിച്ച പ്രചോദനമെന്താണ്? ഇപ്പോഴും നമ്മള്‍ ദുബലരോ അതോ ശക്തരോ? അതോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിഗുഢത സൂക്ഷിക്കുന്നവരോ?Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top