കേന്ദ്ര ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് മന്ത്രിസഭായോഗം വ്യാഴാഴ്ച തീരുമാനമെടുക്കും

pjimage--51--jpg_710x400xtതിരുവനന്തപുരം: കേന്ദ്രം പുറപ്പെടുവിച്ച പുതിയ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ കേരളം വ്യാഴാഴ്ച തീരുമാനമെടുക്കും. നാളത്തെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേയ്ക്ക് മാറ്റി. നാളെ കേന്ദ്ര മാര്‍ഗ നിര്‍ദേശം വരുന്ന സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ രോഗവ്യാപന തോത് കുറഞ്ഞ കേരളത്തില്‍ 20ന് ശേഷം ചില മേഖലകളില്‍ ഇളവുകള്‍ കൊണ്ടുവരാം. എന്നാല്‍ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താല്‍ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

ഈ മാസം 16 മുതല്‍ അടുത്ത മാസം 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവെച്ചു. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിടല്‍ നീളുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയാണ്. പ്രധാന വരുമാന സ്രോതസ്സായ ലോട്ടറിയും മദ്യവില്‍പ്പനയും നിലച്ചതാണ് പ്രധാന പ്രശ്‌നം. ഒപ്പം കാര്‍ഷിക നിര്‍മ്മാണ മേഖലയും തകര്‍ച്ചയിലാണ്.

അതേസമയം ഉത്തര്‍പ്രദേശിലും മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗിയെ പരിചരിച്ച നഴ്‌സാണ് രോഗബാധിതയായത്. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടുത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2455 ആയി. ധാരാവിയില്‍ ഇന്ന് രണ്ട് പേര്‍ കൂടി രോഗബാധിതരായി മരിച്ചു. ഇതോടെ ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 7 ആയി. പുതിയതായി ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയില്‍ മാത്രം 55 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ ധാരാവി പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment