കോവിഡ്-19 ലോകമൊട്ടാകെ മരണസംഖ്യ 1,25,000 കവിഞ്ഞു

NHSL-community-testing-team-2-821x675വാഷിംഗ്ടണ്‍: കൊറോണ വൈറസ് മൂലം ലോകമെമ്പാടുമുള്ള മരണസംഖ്യ ബുധനാഴ്ച 1,26,604 ആയി. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ 81000ത്തിലധികം ആളുകളാണ് മരിച്ചത്. അതേസമയം, ഈ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം ഏകദേശം 20 ലക്ഷത്തോളമായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണം 613,886 ആയി. ന്യൂയോര്‍ക്കില്‍ മരണസംഖ്യ 10,834 ല്‍ എത്തി നില്‍ക്കുന്നു. 2,03,123 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ന്യൂജേഴ്സിയിലാണ്. അവിടെ 2,805 പേരാണ് മരിച്ചത്.

യുകെയിലെ സ്ഥിതിയും വഷളായിക്കൊണ്ടിരിക്കുകയാണ്. 778 പേര്‍ മരിച്ചതുള്‍പ്പടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 12,107 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 93,873 ആയി ഉയര്‍ന്നു. മറുവശത്ത്, സ്വീഡനും കൊറോണയില്‍ നിന്നുള്ള നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവിടെ മരണമടഞ്ഞവരുടെ എണ്ണം ആയിരം കവിഞ്ഞതായും രോഗബാധിതരുടെ എണ്ണം 11,000 കവിഞ്ഞതായും സ്വീഡനിലെ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 18,255, ഇറ്റലിയില്‍ 21,067, ഫ്രാന്‍സില്‍ 15,729.

കൊറോണ വൈറസ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച് 98 പേര്‍ മരിച്ചുവെന്നും, അതിനുശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,683 ആയി ഉയര്‍ന്നുവെന്നും ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം വക്താവ് കിന മൗെ സ് ജഹാന്‍പൂര്‍ പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, ഈ രോഗം ബാധിച്ച 98 പേരെക്കൂടി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു … എന്നാല്‍ ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഇതാദ്യമായാണ് മരണസംഖ്യ 100 ല്‍ താഴുന്നതെന്ന് വക്താവ് പറഞ്ഞു. ഇറാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74,877 ആണ്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News