Flash News

കോവിഡ്-19 ജീവന്‍ അപഹരിച്ച ഫിലഡല്‍ഫിയ മലയാളികള്‍ക്ക് പമ്പയുടെ അശ്രൂപൂജ

April 15, 2020 , ജോര്‍ജ്ജ് ഓലിക്കല്‍, ഫിലഡല്‍ഫിയ

Pampa Logoഫിലഡല്‍ഫിയ: കോവിഡ്-19 മഹാമാരി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ലോകമെമ്പാടും മൃത്യൂ ഭീഷണി മുഴക്കി ഉറഞ്ഞുതുള്ളി മനുഷ്യജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു ജനതതിയെയാണ് കുറെ നാളായി കണ്ടുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസ്സിന്‍റെ ഭീകരത എത്ര വലുതാണെന്ന് ദിനംപ്രതി കേള്‍ക്കുന്ന മരണ വാര്‍ത്തകള്‍ നമ്മളെ ബോധവാന്മാരാക്കുന്നു. ഈ മൃത്യൂകിരണങ്ങള്‍ നമ്മുടെ മുന്നിലെത്തിയപ്പോഴാണ് ഇതിന്‍റെ ഭീകരത നമുക്കും മനസ്സിലാകുന്നത്. ഫിലാഡല്‍ഫിയായില്‍ നമ്മുടെ ഉറ്റവരും ഉടയവരുമായവരുടെ ആകസ്മികമായ വേര്‍പാട് മലയാളിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

പമ്പ മലയാളി അസ്സോസിയേഷന്‍റെ ദീര്‍ഘകാല മെമ്പറും, സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ലാലു പ്രതാപ് ജോസിന്‍റെ വേര്‍പാട് ഞെട്ടലോടെയാണ് ഫിലാഡല്‍ഫിയ മലയാളി സമൂഹം ശ്രവിച്ചത്. അതോടൊപ്പം പമ്പയുടെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ സാമുവല്‍ ഇടത്തില്‍, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി മേരി സാമുവല്‍, സുപ്രസിദ്ധ കലാസംവിധായകന്‍ തിരുവല്ല ബേബി, ചരിത്രകാരനും എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കല്‍ തുടങ്ങി ഈ മഹാമാരിയില്‍ നമ്മെ വിട്ടു പിരിഞ്ഞവരെ അനുസ്മരിക്കുകയും അവര്‍ക്ക് പമ്പ ആദരാജ്ഞലികള്‍ അഅര്‍പ്പിക്കുകയും ചെയ്തു.

പമ്പ പ്രസിഡന്റ് അലക്സ് തോമസ് വിളിച്ചു കൂട്ടിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളുമായ നിരവധി പേര്‍ പങ്കെടുത്തു. പമ്പ സെക്രട്ടറി ജോണ്‍ പണിക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല, പമ്പയുടെ പ്രവര്‍ത്തകരായ മോഡിജേക്കബ്, ജോര്‍ജ്ജ് നടവയല്‍,
ഫിലിപ്പോസ് ചെറിയാന്‍, ജോര്‍ജ്ജ് ഓലിക്കല്‍, സുധ കര്‍ത്ത, ജേക്കബ് കോര, തോമസ് പോള്‍, രാജന്‍ സാമുവല്‍, എബി മാത്യൂ എന്നിവര്‍ നല്ല ഓര്‍മ്മകള്‍ പങ്കുവച്ച് പരേതര്‍ക്ക് ആദരാജ്ഞലികള്‍ നേര്‍ന്നു.

കൊറോണ വൈറസിന്റെ ഭീകരതയിലൂടെ കടന്നുപോകുന്ന സമൂഹത്തിനും വ്യക്തികള്‍ക്കും സാന്ത്വനം അരുളുവാനും സാമൂഹ്യ സംഘടന എന്ന നിലയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പമ്പ നേതൃത്വം കൊടുക്കുമെന്നും പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top