Flash News

കൊവിഡ്-19 പ്രതിരോധം: സംസ്ഥാനത്തെ നാല് മേഖലകളിലായി തിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം

April 16, 2020 , .

pjimage--51--jpg_710x400xtതിരുവനന്തപുരം: ‘കൊവിഡ്-19’ രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാല് മേഖലകളായി തിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ‘കൊവിഡ്-19’ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണിത്. കേന്ദ്രം നിശ്ചയിച്ച ഹോട്‌സ്‌പോട്ടുകളില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ മേഖല സംവിധാനത്തിലേക്ക് മാറുന്നത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ അതിതീവ്ര മേഖലയില്‍ ഉള്‍പ്പെടുത്തും. ഈ ജില്ലകളില്‍ മെയ് മൂന്ന് വരെ കര്‍ശന നിയന്ത്രണം തുടരും. കൊവിഡ് വ്യാപനം ശക്തമായ പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവയെ പ്രത്യേക മേഖലയാക്കി. ഈ മാസം 24-ന് ശേഷമേ, ഈ മേഖലയില്‍ ഇളവുകള്‍ അനുവദിക്കൂ. ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ മാസം 20-ന് ശേഷം ഭാഗിക ജനജീവിതം അനുവദിച്ചേക്കും. രോഗമുക്തമായ കോട്ടയം, ഇടുക്കി എന്നിവയെ ഒറ്റസോണാക്കി. ഇവിടെയും 20-ന് ശേഷം സാധരണ ജനജീവിതം അനുവദിക്കാമെന്നാണ് മന്ത്രിസഭാ തീരുമാനം.

ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞ് കിടക്കുന്ന എല്ലാ കടകളും ശുചീകരണത്തിനായി ഒരു ദിവസം തുറക്കാം. കള്ളുചെത്തിന് തെങ്ങുകള്‍ ഒരുക്കാനും അനുമതിയുണ്ട്. കാര്‍ഷിക, കയര്‍, മത്സ്യ, പരമ്പരാഗത മേഖലകളിലും നിര്‍മ്മാണ മേഖലകളിലും കാര്യമായ ഇളവ് അനുവദിക്കും. ഈ മാസം 20-ന് ശേഷമേ ഇളവുകള്‍ നിലവില്‍ വരൂ. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതിന് ശേഷം തീരുമാനിക്കും.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവില്‍ ലഭിക്കാനുള്ള അര്‍ഹമായ സാമ്പത്തിക സഹായത്തിന് പുമേയാണ് പ്രത്യേക പാക്കേജ്. എന്നാല്‍ സാലറി ചലഞ്ച് നടപ്പാക്കുന്നതില്‍ മന്ത്രിസഭയില്‍ അവ്യക്തത തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top