“Tell your friend that in his death, a part of you dies and goes with him. Wherever he goes, you also go. He will not be alone”- Jiddu Krishnamurti
മഹാമാരിയില്‍ പൊലിഞ്ഞുപോയ പ്രിയമുള്ളവര്‍ക്കൊപ്പം എത്ര ദൂരം, എത്ര കാലം സഞ്ചരിക്കും നാമോരോരുത്തരും, പാതി വെന്ത മനസ്സോടെ. ലോകം മുഴുവന്‍ അത്യന്തം ഹൃദയവേദന അനുഭവിക്കുന്ന ഈ ദിനങ്ങളില്‍ നമ്മോടു വിടപറഞ്ഞവരെ സ്മരിച്ചുകൊണ്ട് ഫോമാ അനുശോചന യോഗം കോണ്‍ഫറന്‍സ് കോളിലൂടെ ചേരുന്നു. ഉറ്റവരുടെ ഓര്‍മ്മകള്‍ക്കൊപ്പം നടക്കുവാനും, മരണത്തിനു മായ്ക്കാനാവാത്ത അവരുടെ നന്മകള് പങ്കുവെക്കാനും അല്പസമയം നമുക്കേവര്‍ക്കും ഒത്തുചേരാം. ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം കോവിഡ്-19 ഫോമാ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, ജോസ് മണക്കാട്, ബൈജു വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന് നായര്‍, ആഞ്ചെല സുരേഷ്, റോഷന് മാമ്മന്‍ എന്നിവരാണ് ഈ അനുശോചന യോഗം സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 17 വെള്ളിയാഴ്ച രാത്രി 8.30 (EDT ) നാണ് യോഗം ചേരുന്നത് .
ഫോമയുടെ അനുശോചന യോഗത്തില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി യോഗത്തില്‍ പങ്കുചേരുവാന്‍ താഴെ പറയുന്ന നമ്പറില്‍ വിളിക്കുക.
Meeting details:
Friday, April 17th @ 8:30 PM EDT
Dial in: 301-715-8592 | 929-205-6099 (NY)
Meeting ID: 310 165 332
Password: 910498#
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply