Flash News

കൊവിഡ്-19 അനിയന്ത്രിതം: പകര്‍ച്ചവ്യാധി 30550 പേരെ കൂടി ബാധിച്ചു; രോഗബാധിതരുടെ എണ്ണം 658,962 ആയി

April 17, 2020

codവാഷിംഗ്ടണ്‍: കൊറോണ ദുരന്തത്തെ തുടര്‍ന്ന് യുഎസില്‍ ഒരു ദിവസം 2500 പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ഒരു ദിവസം ലോകത്ത് ഏറ്റവുമധികം മരണമടഞ്ഞതിന്‍റെ റെക്കോര്‍ഡാണിത്. മരണസംഖ്യ 33,500 ആയി.

അതേസമയം, അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധി 30550 പേരെ കൂടി ബാധിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 658,962 ആയി. പുതിയ കേസുകളുടെ എണ്ണം കുറയുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുവരുടെ എണ്ണം കുറയുകയോ ചെയ്താലും വരും ദിവസങ്ങളില്‍ ഈ മരണ പ്രവണത തുടരുമെന്ന് വിദഗ്ദ്ധര്‍ കരുതുു. ഇതിനകം തന്നെ രാളം രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരില്‍ പലരും മരിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് മാസത്തോടെ യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,800 ആയിരിക്കാം എന്നു പറയുന്നു. മൊത്തം മരണങ്ങളില്‍ പകുതിയും യുസില്‍ ഇതുവരെ എത്തിയിട്ടില്ലെന്നാണ് കണക്കാക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഇപ്പോഴും കൊറോണ വൈറസിന്‍റെ ശക്തികേന്ദ്രമായി തുടരുന്നു. എന്നിരുന്നാലും, മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 606 പേരാണ് മരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം മരണങ്ങളുടെ എണ്ണം 12100 ആയി ഉയര്‍ന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഘട്ടം ഘട്ടമായി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം, തങ്ങളുടെ സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്‍റെ ഏറ്റവും മോശം ഘട്ടം രാജ്യത്ത് കടന്നുപോയതായി അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top