Flash News

ദുരഭിമാനം വെടിഞ്ഞ് കൊറോണയെ തുരത്തുക: കോരസണ്‍

April 17, 2020

durabhimanam bannerന്യൂയോര്‍ക്കിലെയും അടുത്ത സംസ്ഥാനങ്ങളിലെയും കൂടെക്കൂടെ കേട്ടുകൊണ്ടിരിക്കുന്ന കോവിഡ്-19 മരണ വാര്‍ത്തകളില്‍ നാമൊക്കെ വളരെ അസ്വസ്ഥരാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടും ഒറ്റപ്പെടലും സഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍ എന്ന് തീര്‍ച്ചപ്പെട്ട സ്ഥിതിക്ക്, ചില തുറന്നു പറച്ചിലുകള്‍ അനിര്‍വാര്യമാണ് എന്ന് തോന്നുന്നു. നമ്മുടെ കൂട്ടത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ? കോവിഡിനെപ്പറ്റിയുള്ള അനുഭവങ്ങളില്‍കൂടെ കടന്നു പോയവര്‍, പോകുന്നവര്‍ അവരുടെ അനുഭവം, എന്തൊക്കെ ചെയ്യാനാവും എന്ന് പങ്കുവെയ്ക്കുകയാണെങ്കില്‍ ഇവിടെ ചില ജീവിതങ്ങള്‍ ഇനിയും ഒരുപക്ഷെ രക്ഷിക്കാനായേക്കും. അതാണ് ഈ കുറിപ്പ് എന്ന് പ്രിയ സുഹൃത്തുക്കള്‍ മനസ്സിലാക്കുമല്ലോ.

അസുഖം ബാധിച്ചപ്പോള്‍ നമ്മള്‍ പലരും അത് അടക്കിവച്ചുകൊണ്ടിരുന്നു കേള്‍ക്കുന്നു. ഏറ്റവും അടുത്ത ആളുകളോട് രോഗവിവരം പറയുകയും സഹായം ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. തനിയെ ഇത് കുറയും പോകട്ടെ ആരും അറിയണ്ട എന്ന ഒരു നീക്കത്തിന് വലിയ വില കൊടുക്കേണ്ടി വവരുന്നുണ്ട്. മതിയായ മുന്‍കരുതലുകള്‍ അവഗണിക്കുകയും, രോഗം അസഹനീയം ആവുകയും ചെയ്തപ്പോള്‍ മാത്രം സ്വയം ആശുപത്രിയില്‍ പോയി, അപ്പോഴും ആരും അറിയരുതെന്ന് ശഠിച്ചു എന്നും കേള്‍ക്കുന്നു. ഇനിയെങ്കിലും അത്തരം ഒരു തീരുമാനത്തില്‍ നമ്മള്‍ എത്താന്‍ നിന്നു കൊടുക്കരുത്.

ചിലരൊക്കെ അര്‍ജെന്‍റ് കെയറില്‍ പോകയും വിശ്രമിക്കുകയും ആയിരുന്നു. തീരെ അസഹനീയം ആയപ്പോഴാണ് ആംബുലന്‍സ് വിളച്ചത്. എന്താണ് കൃത്യമായി ചെയ്യേണ്ടിയിരുന്നത് എന്നതിന് ഒരു ധാരണയും ഇല്ല. ആശുപത്രിയില്‍ ചെന്നാല്‍ വീണ്ടും ഇല്ലാത്ത അസുഖം ഉണ്ടാകുമോ എന്ന പേടിയില്‍ അങ്ങോട്ടും പോകാതെ സ്വയം അറിയാവുന്ന ചികിത്സയുമായി പലരും മുന്നോട്ടു പോകുന്നുണ്ട്.

നമ്മുടെ കൂടുതല്‍ ആളുകളും ആശുപത്രികളില്‍ ജോലി ചെയ്യുന്നവരായതുകൊണ്ട്, വീട്ടിലേക്കു ഈ മാരണത്തിനെ കൊണ്ടുവരാന്‍ എളുപ്പമാണ്. അപ്പോള്‍ വീട് മുഴുവന്‍ അസുഖബാധിതരായി തുടരും. വിളിക്കാതെ കടന്നു വരുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ വിവരം അറിയിക്കാം. വളരെ പ്രയാസമാണെകിലും കുട്ടികളെ നിര്‍ബന്ധിച്ചു പുതിയ ശീലങ്ങള്‍ നടപ്പിലാക്കണം. വെളിയില്‍ നിന്നും വന്നാല്‍ കൈകള്‍ 20 സെക്കന്‍ഡുകള്‍ സോപ്പ് ഇട്ടു കഴുകണം എന്ന കാര്യം നടപ്പിലാക്കാന്‍ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. വീട്ടില്‍ അടച്ചിരിക്കുമ്പോഴും മുടങ്ങാതെ മിതമായ വ്യായാമം ചെയ്യുന്നത് ഒരു ഔഷധം തന്നെയാണ്. കോവിഡ് കാലത്തു മദ്യപാനം ഉപദ്രവം ഉണ്ടാക്കും എന്ന് കേള്‍ക്കുന്നു. വിശ്വാസത്തിലും പ്രാര്‍ത്ഥനകളിലും മനഃസാിധ്യം ഉണ്ടാക്കണം.

ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കയും, വൈറ്റമിന്‍ ടാബ്ലറ്റ് കഴിക്കുകയും, രണ്ടു നേരമെങ്കിലും ആവി പിടിക്കുകയും ഒക്കെ ആവാം. ഉപ്പു വെള്ളം കൊണ്ട് കുലുക്കുഴിയുക, പ്രതിരോധം ഉണ്ടാവാനുള്ള ഒറ്റമൂലികള്‍ ഒക്കെ എടുക്കാന്‍ മടിക്കരുത്. ഇത് വീട്ടിലെ എല്ലാവരും ചെയ്യുവാന്‍ നിര്‍ബന്ധിക്കണം. മടികൂടാതെ ലൈസോള്‍ അടിച്ചു വൃത്തിയാക്കാന്‍ മടിക്കരുത്. അല്‍പ്പം നീരസം ഒക്കെ ഉണ്ടായാലും ചെയ്യാവുന്ന രീതിയില്‍ പ്രതിരോധം കടുപ്പിച്ചുകൊണ്ടിരിക്കണം. കുറച്ചു ദിവസം കഴിയുമ്പോള്‍ എല്ലാ പുതിയ ശീലങ്ങള്‍ക്കും വേഗം നഷ്ടപ്പെടാം. വിട്ടുപോകാതെ ജാഗ്രതയോടെ നില്‍ക്കണം.

ഇനി രോഗം ഭേദപ്പെട്ടവരും അവരുടെ അവസ്ഥകള്‍ പങ്കുവെയ്ക്കുകയാണെങ്കില്‍ ഒട്ടൊക്കെ സഹായകരമാകും. ഏതൊക്കെ രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചത് എന്നും, എങ്ങനെ തരണം ചെയ്തു എന്നതും പങ്കുവെയ്ക്കുന്നത് രോഗത്തോട് മല്ലിടുന്നവര്‍ക്കും ഇപ്പോഴും രോഗം വരാത്തവര്‍ക്കും വളരെ സഹായകരമാകും.

ഭയവും അഭിമാനവും അല്ല നമുക്ക് വേണ്ടത്; ധീരതയോടെ നേരിടുകയും, മറ്റുള്ളവരെ എങ്ങനെയെങ്കിലും കരുതുകയുമാണ് സമൂഹമായി നാം അനുഷ്ഠിക്കേണ്ടത്. ഓരോ തവണ അനുശോചനങ്ങള്‍ കുറിച്ചു കഴിയുമ്പോഴും തളര്‍ന്നുപോകയാണ്. ടെലിഫോണിലുള്ള അനുശോചന സമ്മേളനങ്ങള്‍ അരോചകമായിത്തുടങ്ങി. നാം ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനുള്ള തുറന്ന മനസ്സും സമീപനവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ അനുഭവങ്ങള്‍ മടികൂടാതെ പങ്കുവെക്കുക.

സ്നേഹപൂര്‍വം,
കോരസണ്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ദുരഭിമാനം വെടിഞ്ഞ് കൊറോണയെ തുരത്തുക: കോരസണ്‍”

  1. Parameswaran Kartha says:

    Needless to say, Malayalees are generally arrogant. Despite the Covid disaster, none of them has changed. If a person is infected with Covid in a house, they will keep it confidential and mislead others. Others are informed when a patient is hospitalized or later dies. Until then, many members of that person’s family may have had close contact with others. This is not due to ignorance, but the arrogance mentioned in the article.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top