Flash News

കോവിഡ്-19 ഫോമാ അനുശോചനയോഗം; കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു

April 18, 2020 , ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം

Conference call dignitariesഅമേരിക്കയില്‍ കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട മലയാളി സഹോദരങ്ങളെ അനുസ്മരിച്ചു കൊണ്ട് ഫോമാ കോണ്‍ഫറന്‍സ് കോളിലൂടെ അനുശോചനയോഗം ചേര്‍ന്നു. പ്രവാസികാര്യ മന്ത്രി വി മുരളീധരന്‍, ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കാനം രാജേന്ദ്രന്‍, എം എല്‍ എ മാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഐ ജി പി വിജയന്‍ ഐപിഎസ് തുടങ്ങി നിരവധി നേതാക്കന്മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കു ചേര്‍ന്നു. ഫോമാ കുടുംബത്തിലെ അംഗങ്ങളുടെ ബന്ധുക്കളുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതിനായി അതാത് കുടുംബത്തിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

റോഷിന്‍ മാമന്‍റെ ആര്‍ദ്രമായ പ്രാര്‍ത്ഥനാ ഗീതത്തോടെ ആരംഭിച്ച അനുശോചനയോഗത്തില്‍ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ പങ്കുചേര്‍ന്ന് നഷ്ടമായ നാല്‍പ്പതോളം ജീവനുമുന്നില്‍ പ്രണാമം അര്‍പ്പിച്ചു. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനവും അറിയിച്ചു

പ്രവാസികാര്യ മന്ത്രി വി മുരളീധരന്‍ അമേരിക്കന്‍ മലയാളികളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു . വേര്‍പാട് താങ്ങുവാന്‍ കുടുംബാംഗങ്ങള്‍ക്ക് സര്‍വേശ്വരന്‍ ശക്തി നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയും.

കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ യോഗത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ ദുഃഖത്തില്‍ ടീച്ചറുടെയും കേരള ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തകരുടെയും ഹൃദയത്തില്‍ തൊട്ട അനുശോചനം, ഹൃദയത്തിന്‍റെ ഐക്യം പ്രഖ്യാപിച്ച് ഫോമാ സംഘടിപ്പിച്ച ഈ അനുശോചന യോഗം ഏറെ ആശ്വാസകരം. അമേരിക്കയില്‍ പല തവണ പല യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടി വന്നത് ഏറെ ദുഃഖകരം. ധീരതയോടെ ശുചിത്വവും സാമൂഹ്യ അകലവും പാലിച്ച് ജാഗ്രതയോടെ ഈ മഹാമാരിയെ നേരിടണമെന്ന് ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആത്മവിശ്വാസം പകരുകയും അമേരിക്കന്‍ മലയാളികളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനം അറിയിക്കുകയും ചെയ്തു.

ബഹു മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനം അറിയിച്ചു. കേരളം മുഴുവന്‍ പ്രവാസികള്‍ക്കൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേരളത്തിന് എന്നും താങ്ങും തണലുമായിരുന്നു അമേരിക്കന്‍ മലയാളികളും ഫോമായും എന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട നാല്‍പ്പത് കുടുംബങ്ങള്‍ക്കും ഈ ദുഃഖം അതിജീവിക്കാനുള്ള ശക്തി ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയും അദ്ദേഹം അര്‍പ്പിച്ചു.

എം എല്‍ എ മാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, സി പി ഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐ ജി. പി. വിജയന്‍ ഐ പി എസ്, എന്നിവര്‍ യോഗത്തില്‍ പങ്കുചേര്‍ന്ന് നമ്മില്‍ നിന്ന് വേര്‍പെട്ട സഹോദരങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഫോമാ പ്രളയകാലത്ത് കേരളത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ഈ വേദനയില്‍ അകലങ്ങളില്‍ ഇരുന്നു കൊണ്ട് തന്നെ ഒരു യോഗം വിളിച്ചു കൂട്ടിയത് ആശ്വാസകരമെന്നും, പ്രിയപ്പെട്ടവരുടെ ദുഃഖം സ്വന്തം ദുഃഖമായി തന്നെ ഏവരും കരുതുന്നുവെന്നും അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവരെയും അഭിനന്ദിക്കുകയും വേര്‍പ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് ഏവരും അനുശോചനം അറിയിക്കുകയും ചെയ്തു.

ഫോമായുടെ ഓരോ റീജിയനുകളുടെ റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍, വിവിധ കൗണ്‍സില്‍ ഭാരവാഹികള്‍, മുന്‍ പ്രസിഡണ്ടുമാര്‍, മറ്റു നേതാക്കന്മാര്‍ എന്നിങ്ങനെ നിരവധി പേര്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും വേദനകള്‍ അതിജീവിക്കാന്‍ ശക്തി നല്‍കാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. സ്വന്തം ആരോഗ്യവും ജീവന്‍ തന്നെയും പണയപ്പെടുത്തി മുന്‍നിരയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു

ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, ജോസ് മണക്കാട്, ബൈജു വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍ നായര്‍, ആഞ്ചെല സുരേഷ് എന്നിവരാണ് അനുശോചനയോഗം സംഘടിപ്പിച്ചത്. ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top