കൊറോണ ബാധയില്‍ വിറങ്ങലിച്ച ന്യൂയോര്‍ക്കില്‍ പൊതുഗതാഗത നിയന്ത്രണത്തിന് ഗവര്‍ണര്‍ ക്വോമോയുടെ മേല്‍ സമ്മര്‍ദ്ദം; മലയാളിയുടെ ഇടപെടലിന് ഫലം കാണുന്നു

Crowded Subway Train 1ലോകജനതയെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് സംഹാര താണ്ഡവം ആടി ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ന്യൂയോര്‍ക്കില്‍ അധികാരികള്‍ കാര്യമായ നിയന്ത്രണങ്ങള്‍ക്ക് തയ്യാറായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രായോഗികമായി അത് നടപ്പിലാക്കാന്‍ കഴിയാത്ത പൊതുഗതാഗത സംവിധാനങ്ങളായ സബ്‌വേ ട്രെയിന്‍ സര്‍വ്വീസും ബസ് സര്‍വ്വീസും നിര്‍ബാധം തുടരുന്നത് വൈറസ് വ്യാപനം രൂക്ഷമാകുവാന്‍ വഴിയൊരുക്കി.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ന്യുയോര്‍ക്ക് സിറ്റിയിലെ പൊതുഗതാഗത സംവിധാനമായ സബ്‌വേ ഉടന്‍ താല്‍കാലികമായി അടച്ചിടണമെന്ന് നാല് സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ഗവര്‍ണര്‍ ക്വോമോയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

‘ന്യൂയോര്‍ക്കിലെ കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ സിറ്റി കൗണ്‍സില്‍ അംഗങ്ങളായ റോബര്‍ട്ട് ഹോള്‍ഡന്‍, എറിക് ഉള്‍റിച്ച്, മാര്‍ക്ക് ഗൊണാജ്, പീറ്റര്‍ കൂ എന്നിവര്‍ ഗവര്‍ണര്‍ ക്വോമോയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന സബ്‌വേ ട്രെയിന്‍ ഗതാഗതം സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ രോഗ വ്യാപനത്തിന് ഇടയാക്കുന്നു എന്നത് തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിന്‍റെ നിയന്ത്രണത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് അധികാരികള്‍ തയ്യാറായില്ല എന്നത് നിരാശാജനകമായിരുന്നു.

Koshy Ommen's Photo
കോശി ഉമ്മന്‍

എം.ടി.എ ജോലിക്കാര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷാ കവചങ്ങളുടെ അഭാവവും, ട്രെയിന്‍ ഷെഡുളുകളുടെ കുറവുമൂലം സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ തിരക്കും, ഭവനരഹിതരായവര്‍ ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റുകളില്‍ തമ്പടിക്കുന്നതും രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നതായി കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എം.ടി.എ ഉദ്യോഗസ്ഥര്‍ ഒരു മാസ്കും ഒരു ജോഡി ഗ്ലൗസും ഉപയോഗിച്ച് ആഴ്ചകളോളം ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും അതിനാല്‍ കോവിഡ് 19 ബാധയില്‍ ധാരാളം എം.ടി.എ ജോലിക്കാര്‍ മരണപ്പെടുന്നു എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതു വരെ കോവിഡ് 19 രോഗംമൂലം 68 എം.ടി.എ ഉദ്യേഗസ്ഥര്‍ മരണപ്പെട്ടതായും 2,496 പേര്‍ രോഗബാധിതരായതായും 4,365 പേര്‍ ക്വാറന്‍ടൈന്‍ നിരീക്ഷണത്തിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘നിലവിലുള്ള കോവിഡ് 19 രോഗബാധിതരുടെ കണക്കുകള്‍ പരിഗണിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സംവിധാനം കോവിഡ് വ്യാപനത്തിന്‍റെ മുഖ്യ വേദിയായി മാറുന്നു. അതിനാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താത്ക്കാലികമായി അടച്ചിട്ട് ട്രെയിനുകളും ബസ്സുകളും ട്രെയിന്‍ സ്റ്റേഷനുകളും ശക്തമായി രോഗവിമുക്തമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ ഗവര്‍ണര്‍ക്കുള്ള കത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മേല്പറഞ്ഞ കൗണ്‍സില്‍ അംഗങ്ങള്‍ ഈ ആവശ്യങ്ങള്‍ ഗവര്‍ണര്‍ മുമ്പാകെ ഉന്നയിച്ചത് മലയാളിയുടെ നിര്‍ബന്ധത്തിലാണെന്നത് ശ്രദ്ധേയമാണ്. ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ സെക്രട്ടറിയും ക്യൂന്‍സിലെ സാമൂഹിക പ്രവര്‍ത്തകനുമായ കോശി ഉമ്മനും ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് ഡയറക്ടര്‍ മാത്യുകുട്ടി ഈശോയും സംയുക്തമായി ഒരു മാസമായി നടത്തി വരുന്ന സിഗ്നേച്ചര്‍ ക്യാമ്പെയിനിലൂടെ പൊതുജനങ്ങളുടെ വികാരം കൗണ്‍സില്‍ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാലാണ് അവര്‍ ഗവര്‍ണര്‍ക്ക് ഇത്തരം കത്തെഴുതാന്‍ തയ്യാറായത്. ‘കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിന്‍, ബസ്, ടാക്സി എന്നീ സര്‍വ്വീസുകള്‍ ന്യൂയോര്‍ക്കില്‍ ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കണം’ എന്ന് ആവശ്യപ്പെട്ട് ഇവര്‍ നടത്തിയ സിഗ്നേച്ചര്‍ ക്യാമ്പെയിനില്‍ 1300 ന്യൂയോര്‍ക്ക് നിവാസികള്‍ പെറ്റീഷന്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ഏകദേശം 7000ത്തില്‍ അധികം പേര്‍ പിന്തുണക്കുകയും 1300 പേര്‍ ഒപ്പിടുകയും ചെയ്ത പെറ്റീഷന്‍ ഗവര്‍ണര്‍ ക്വോമോയ്ക്കും സെനറ്റര്‍മാര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കും കോശി ഉമ്മന്‍ അയച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു മുതല്‍ കോശി ഉമ്മന്‍ കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും മറ്റ് പല വേദികളില്‍ ഈ ആവശ്യം ഉയിക്കുകയും ചെയ്തു. അതിന്‍റെ പശ്ചാത്തലത്തിലാണ് നാല് കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചത്. ക്യൂന്‍സ് ഇന്‍ഡ്യ ഡേ പരേഡ് കമ്മറ്റി, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണ്‍ എന്നീ സംഘടനകളുടെ വൈസ് ചെയര്‍മാനും ക്യൂന്‍സിലെ ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകനുമായ കോശി ഉമ്മന്‍ ഈ പെറ്റീഷന്‍ ക്യാമ്പയിനില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

‘ഈ മഹാവിപത്തിന് അറുതി വരുത്തുവാന്‍ നഗരവും സംസ്ഥാനവും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നും ഗവര്‍ണര്‍ക്കുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സബ്‌വേ അടച്ചിടുന്നത് അപകടകരവും ഭയാനകവും ആയിരിക്കുമെന്നാണ് എം.ടി.എ വക്താവ് ഷാംസ് ടറെക് അഭിപ്രായപ്പെട്ടത്.

കോവിഡ് 19 രോഗബാധ ന്യൂയോര്‍ക്കില്‍ സ്ഥിരീകരിച്ച രോഗബാധിതര്‍ 230,000 കടക്കുകയും മരണനിരക്ക് 13,500 ല്‍ അധികമായി ദിനംപ്രതി വര്‍ദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം ലോക്ക് ഡൗണ്‍ ചെയ്യുന്ന കാര്യം ഗവര്‍ണര്‍ ഗൗരവമായി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കോശി ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിച്ചു. രോഗ വ്യാപനത്തിന് വേദിയായ പൊതുഗതാഗതം ഉപേക്ഷിക്കണമെന്നും, സിറ്റിയില്‍ ഫ്രീ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അധികാരികളോടും ഉദ്യോഗസ്ഥ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്നും, രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും മാരകമായ ഈ വൈറസില്‍ നിന്നും രക്ഷിക്കണമെന്ന് കൂട്ടായ ശബ്ദത്തിലൂടെ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും പൊതുജനങ്ങളോടും അത്യാവശ്യ സര്‍വ്വീസ് ഉദ്യോഗസ്ഥരോടും പൊതുപ്രവര്‍ത്തകനായ കോശി ഉമ്മന്‍ ആഹ്വാനം ചെയ്തു.

People Standing Inside Train Subway People Standing Inside Train

Print Friendly, PDF & Email

Related News

2 Thoughts to “കൊറോണ ബാധയില്‍ വിറങ്ങലിച്ച ന്യൂയോര്‍ക്കില്‍ പൊതുഗതാഗത നിയന്ത്രണത്തിന് ഗവര്‍ണര്‍ ക്വോമോയുടെ മേല്‍ സമ്മര്‍ദ്ദം; മലയാളിയുടെ ഇടപെടലിന് ഫലം കാണുന്നു”

  1. Best Wishes and thanks to the efforts taken by Koshy Oommen of Justice For All and Mathewkutty Easow of India American Press Club. Hope the authorities understand the need of the hour and save the nation, before it is too late.

  2. Paul D Panakal

    I am very proud of my respected friends’ – Koshy Oommen and Mathewkutty Easo for taking the Lead in escalating a public safety concern to the highest level. I’m however not very satisfied with the pictures shown in the article to support the request for halting the public transportation in New York City. Being the epicenter of epicenter of COVID’s invasion and death, every individual in the city steps out of their dwelling with fear and anxiety. Most of the people wear masks when they step out even before masking mouth and nose was made mandatory. The pictures can give misgivings And strengthen the misperceptions of many outsiders that New York City is just careless about the public safety. More realistic pictures would have been optimal. While a considerable number of our brethren including our friends and family members, work in the MTA system, it is a great point that you raised. Need for PPE and other safety measures must be addressed. However requesting to halt an essential service, in my opinion, is not advisable. I’m a nurse. We are directly involved with high risk patients. They need us. It’s inconceivable to suggest to close health care facilities. We must pressure the authorities for our safety in a responsible manner.

Leave a Comment