Flash News

കോവിഡ്-19: അമേരിക്കയില്‍ രോഗികള്‍ 750,000 കവിഞ്ഞു, മരണസംഖ്യ 40,000 ആയി ഉയര്‍ന്നു

April 20, 2020

540613_92881593ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയേറ്റ് യു എസില്‍ ഞായറാഴ്ച വരെ മരിച്ചവര്‍ 40,000 ത്തിലധികമായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്ത ഉയര്‍ന്ന രാജ്യമായ ഇറ്റലിയില്‍ മരണസംഖ്യ ഇരട്ടിയാണ്.

ഫെബ്രുവരി 29 ന് അമേരിക്കയിലെ ആദ്യത്തെ മരണനിരക്ക് രേഖപ്പെടുത്തി 38 ദിവസത്തിനു ശേഷം ഏപ്രില്‍ 6 ന് 10,000 മരണങ്ങളില്‍ എത്തി. പക്ഷേ അഞ്ച് ദിവസം കൊണ്ട് 20,000 പേര്‍ കൂടി മരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി റിപ്പോര്‍ട്ട് ചെയ്ത, പരിശോധിക്കാത്തതും എന്നാല്‍ സാധ്യതയുള്ളതുമായ കോവിഡ്-19 മരണങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസത്തിനുള്ളില്‍ 30,000ത്തില്‍ നിന്ന് 40,000 ആയി ഉയര്‍ന്നു.

ലോകത്തെ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകള്‍ അമേരിക്കയിലാണ്. 750,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബിസിനസുകളും സ്കൂളുകളും അടച്ചുപൂട്ടുതും കടുത്ത യാത്രാ നിയന്ത്രണങ്ങളും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാല്‍ 22 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി കഴിഞ്ഞ മാസം അപേക്ഷ നല്‍കി.

മേരിലാന്‍ഡ്, വിര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി എന്നിവിടങ്ങളില്‍ ഇപ്പോഴും കേസുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ന്യൂജേഴ്സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,900 കേസുകളാണ്. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും കൂടുതല്‍ കേസുകള്‍. ബോസ്റ്റണ്‍, ചിക്കാഗോ എന്നിവിടങ്ങളിലും അടുത്തിടെ ഉയര്‍ന്നു വന്ന ഹോട്ട് സ്പോട്ടുകളാണ്.

ഒഹായോ, ടെക്സസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളുള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ ചില ഭാഗങ്ങള്‍ മെയ് 1 നകം അല്ലെങ്കില്‍ വീണ്ടും തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top