കോവിഡ്-19ന്റെ ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതേ ഉള്ളൂ: ലോകാരോഗ്യ സംഘടന

2020-03-16-who-coronavirusകൊറോണ വൈറസിന്റെ മോശം അവസ്ഥ വരാനിരിക്കുന്നതേ ഉള്ളൂ എന്ന് ലോകാരോഗ്യ സംഘടനാ മേധാവി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. കൂടാതെ നിയന്ത്രിത ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാതൊരു കാരണവശാലും ലഘൂകരിക്കാന്‍ രാജ്യങ്ങള്‍ തിടുക്കപ്പെടരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

‘കൊറോണ വൈറസിനെ ലാഘവത്തോടെ കാണാന്‍ ശ്രമിക്കുന്ന രാജ്യങ്ങളോട് ഒന്നേ പറയാനുള്ളൂ, വൈറസ് പൂര്‍‌വ്വാധികം ശക്തി പ്രാപിച്ച് തിരിച്ചുവരും,’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ സംഘടനയുടെ ആസ്ഥാനത്തു നിന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഈ ദുരന്തം നമുക്ക് തടയണം. ഈ വൈറസിന്റെ കാഠിന്യം ഇപ്പോഴും പലര്‍ക്കും മനസ്സിലായിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള 25 ദശലക്ഷം ആളുകളെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നും 166,000 ല്‍ അധികം ആളുകള്‍ മരിച്ചുവെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനും സ്കൂളുകളും ബിസിനസുകളും വീണ്ടും തുറക്കാനും സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങള്‍ ലഘൂകരിക്കാനും തുടങ്ങിയിട്ടുണ്ട്. യുഎസിലുടനീളമുള്ള ഗവര്‍ണര്‍മാരോട് അവരുടെ സംസ്ഥാനങ്ങള്‍ ‘വീണ്ടും തുറക്കാനും’ സ്റ്റേ ഹോം ഓര്‍ഡറുകള്‍ പിന്‍വലിക്കാനും പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ലോകാരോഗ്യ സംഘടനയില്‍ രഹസ്യങ്ങളൊുമില്ല. കാരണം, കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുത് അപകടകരമാണ്. ഇതൊരു ആരോഗ്യ പ്രശ്നമാണ്,’ ടെഡ്രോസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള 100 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ 1918 ലെ ഇന്‍ഫ്ലുവന്‍സയുമായി ടെഡ്രോസ് കൊറോണ വൈറസിനെ താരതമ്യപ്പെടുത്തി.

യു.എസ്. സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉദ്യോഗസ്ഥരെ ലോകാരോഗ്യ സംഘടനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഏത് സമയത്തും യുഎസിനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന ആശയം തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിഡിസി സ്റ്റാഫ് ഡബ്ല്യുഎച്ച്ഒയില്‍ ഉള്ളതുകൊണ്ട് അര്‍ത്ഥമാക്കുന്നത് യുഎസില്‍ നിന്ന് ഒന്നാം ദിവസം മുതല്‍ ഒന്നും മറച്ചു വെച്ചിട്ടില്ല. ഞങ്ങള്‍ ആര്‍ക്കും വിവരങ്ങള്‍ ഉടനടി നല്‍കുമെന്ന് ഞങ്ങളുടെ സിഡിസി സഹപ്രവര്‍ത്തകര്‍ക്കും അറിയാം,’ ടെഡ്രോസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News