Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

മനുഷ്യ ജീവിതത്തിന് വിലയും ബഹുമാനവും ഇല്ലാത്തൊരു കാലം

April 20, 2020 , ജോണ്‍ ഇളമത

Manushya jeevithathinu bannerന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലുമായി ഞാനറിയുന്ന എഴുത്തുകാരും ,കലാകാരന്മാരും, ബന്ധുക്കളും, സുഹൃത്തുക്കളുമായ കുറേ മലയാളികളുടേയും അത്ര പരിചയമില്ലാത്ത മറ്റുകുറേ മലയാളി സുഹൃത്തുക്കളുടെയും അകാലവേര്‍പാടിന്റെ ഞെട്ടലിലാണ് ഇപ്പോള്‍. എല്ലാവരും, അവരുടെ വേദനിക്കുന്ന കുടുംബാംഗള്‍ക്കും, ദൈവം ശാന്തിയും, സമാധാനവും നല്‍കട്ടെയെന്ന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദ്യമായി പ്രാര്‍ത്ഥിക്കട്ടെ!

ഇങ്ങനെ ഒരു യുഗപിറവി ഈ ഇരട്ട ആണ്ടിന്റെ പിറവി, നമ്മെ എല്ലാവരേയും ആശങ്കയിലെത്തിച്ചിരിക്കുന്നു. എങ്കിലും ഈ അവസരം പ്രത്യാശയുടേതായി നാം ചിന്തിച്ചേ മതിയാവൂ. കൊറോണാ എന്ന മഹാവ്യാധിയെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാന്‍ ഞാന്‍ അയോഗ്യന്‍ തന്നെ, ഒരു ഡോക്ടറോ ശാസ്ത്രജ്ഞനോ അല്ലാത്തതുകൊണ്ട്. പക്ഷേ, രോഗത്തിന്റെ തിരക്കിട്ട വ്യാപനവും, പരിണിതഫലങ്ങളും കണ്ട് ആരംഭത്തില്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയത്, ഇത് ഇന്നുവരെ ഭൂഗോളം ദര്‍ശിക്കാത്ത മാരകമായ എയര്‍ബോണ്‍ (വായുവിലൂടെ പകരുന്നത്) വ്യാധി എന്നുതന്നെ ഇപ്പോഴും ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. (ഒരുപക്ഷേ, വിസര്‍ജ്ജവസ്തുക്കളിലൂടെ ആകാം എന്ന പൊതുശാസ്ത്രത്തെ ധിക്കരിക്കാനും ഞാനില്ല).

new 9-28-17 smallഎന്തായാലും അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്ക്ക്, ഗ്ലൗസ് എന്നീ സ്വയം തീരുമാനത്തിലെത്താവുന്ന പ്രതിരോധങ്ങള്‍ക്കു മാത്രമേ, മരുന്നും, വാക്‌സീനും കണ്ടെത്താത്ത ഈ സാഹചാര്യത്തിലും, രോഗത്തെ ഒറ്റപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം. ആ മാര്‍ഗ്ഗങ്ങളുടെ തിരസ്ക്കാരം നമുക്കു മാത്രമല്ല, സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നതില്‍ എന്തു തര്‍ക്കം! വാക്‌സിനോ, മരുന്നിനോ ഉള്ള അന്വഷണം ഒന്നൊന്നര കൊല്ലം നീണ്ടേക്കുമെന്ന ഈ പ്രതിസന്ധിയില്‍, ‘സ്‌റ്റേ ഹോം’, എന്ന മുദ്രാവാക്യം കരണീയം തന്നെ.(അത്യാവശ്യത്തിനൊഴികെ, അതും പുറത്തേക്കിറങ്ങുന്നത് മാസ്ക് തീച്ചയായും ധരിച്ച് മാത്രം).

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ മഹാവ്യാധിക്കു മുമ്പില്‍ ലോകം വിറച്ചു നില്‍ക്കുമ്പോള്‍, നാമത്രെ നിസ്സാരാണന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയല്ലേ, ഈ അസരം! പ്രകൃതിക്ഷോഭങ്ങളും, മഹാമാരികളും, മനുഷ്യജീവിതകാലം മുതല്‍ നമ്മേ പരിഭ്രാന്തരാക്കുന്നു. ഇവയിലൂടെ ഒക്കെ അല്ലേ നാം കടന്നുവന്നത്. എങ്കിലും പതിമൂന്നാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ‘ബ്ലാക്ക് ഡിസീസ്’ യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനവിഭാഗത്തെ അപ്രത്യക്ഷമാക്കിയെങ്കില്‍, ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ ‘സ്പാനിഷ് ഫ്ലൂ’ അമ്പതു മില്യന്‍ ആളുകളെ തട്ടിയെടുത്തെങ്കില്‍, നമ്മുടെ പൂര്‍വീകര്‍ അതൊക്കെ അതിജീവിച്ചെങ്കില്‍, ഈ അടുത്ത കാലങ്ങളിലുണ്ടായ വെസ്റ്റ് നൈല്‍ വൈറസ്, സാര്‍സ്, എബോള, നിപ്പ ഇവയൊക്കെയെ അതിജീവിച്ചെങ്കില്‍, ഈ കൊറോണ വൈറസിന്റെ മേലും നാം ആധിപത്യം നേടുകതന്നെ ചെയ്യും. ഇപ്പോഴത്തെ മാറിവന്ന പരിതസ്ഥിതിയില്‍ വാര്‍ദ്ധക്യത്തിലേക്ക് കടന്നുപോകുന്നവര്‍ അവഗണിക്കപ്പെടുന്ന തോന്നല്‍, മരണാനന്തര ശേഷക്രിയയില്‍ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍, എല്ലാം നമ്മെ ഇരുത്തി ചിന്തിപ്പിച്ചുകൊണ്ടിരുന്നു. സമൂഹ ജീവിതത്തില്‍ മനുഷ്യ ജീവിതത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍, നാമിന്നുവരെ മനസില്‍പോലും ചിന്തിക്കാതിരുന്നതുതന്നെ. അറുപതു കഴിഞ്ഞ കൊറോണ രോഗികള്‍ക്ക് മരണത്തിനു വിധിക്കപ്പെട്ടവരെ പോലെ വെന്‍റിലേറ്ററുകള്‍ വേണ്ട എന്ന തീരുമാനങ്ങള്‍ ഒരുപക്ഷേ, തെറ്റോ ശരിയോ എന്ന ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നമ്മെ എത്തിക്കുന്നു. ശരിയാകാം, വെന്‍റിലേറ്ററുകളുടെ ദൗര്‍ലഭ്യത്തില്‍ കുറേ ജീവിച്ചവര്‍, ജീവിക്കാന്‍ ആരംഭിക്കുന്നവര്‍ക്കു വേണ്ടിയുള്ള വഴിമാറ്റം! എങ്കിലും ആര്‍ക്കാണ് പെട്ടന്ന് മരിക്കാനിഷ്ടം!

ഇന്ന് മരണം ജനകീയമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ഒരു സാധാരണ സംഭവം എന്നമട്ടില്‍. സംസ്ക്കാര പ്രക്രിയകളും ആര്‍ഭാടങ്ങളില്ലാതെ ചടങ്ങുകളായി മാറുമ്പോള്‍, മരണാനന്തര ക്രിയകളോ, ബന്ധുമിത്രാദികളുടെ ഇടപടലുകളോ ഇല്ലാതെ മനുഷ്യ ജീവതത്തിന്റെ വിലകുറഞ്ഞ ഒരു കാലത്തിലേക്ക് നമ്മെ അത് കൂട്ടികൊണ്ടുപോകുന്നില്ലേ എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടാകില്ല. എങ്കിലും തളരാത്ത ഒരു ജീവിതത്തിന്‍റ ഒരു പ്രത്യാശയിലേക്ക് നമുക്ക് കണ്ണും നട്ടിരിക്കുന്നതല്ലേ, ശ്രേഷ്ഠം!

നാം ജനിച്ചു ജീവിച്ച മണ്ണിന്റെ അവകാശം നിഷേധിക്കുന്ന നമ്മുടെ ജന്മനാടിന്റെ നയം അപലപനീയം തന്നെ. പേര്‍ഷ്യന്‍ ഭൂഖണ്ഡങ്ങളിലേക്ക് താത്ക്കാലികമായി പറിച്ചെറിയപ്പെട്ട ‘പ്രവാസികള്‍’ എന്നു പേരിട്ടു വിളിക്കുന്ന മനുഷ്യ ജീവിതങ്ങളാണ് ഭാരതത്തെയും, വിശിഷ്യാ കേരളത്തെയുമാക്കെ സമ്പല്‍സമൃദ്ധമായി താങ്ങിനിര്‍ത്തികൊണ്ടിരിക്കുന്നത്. അവരാണ് കഴിഞ്ഞ സുനാമികളിലും, വെള്ളപ്പൊക്കങ്ങളിലും, നിപ്പ തുടങ്ങിയ വ്യാധികളില്‍ നിന്നുമൊക്കെ നമ്മുടെ ജന്മനാടിനെ കരകേറ്റി കൊണ്ടിരിക്കുന്നത്. കോവിഡ് മഹാവ്യാധി പടരുമ്പോള്‍, പാര്‍പ്പിട സൗകര്യങ്ങള്‍ കുറവായ അവരുടെ കൂരകളില്‍ വ്യാധി നൃത്തമാടുബോള്‍, അവരെ കയ്യൊഴിയുന്ന നമ്മുടെ രാജ്യത്തിന്റെ ഔചിത്യമില്ലായ്മ ഇന്ത്യാ മഹാരാജ്യത്തിനു തന്നെ നാണക്കേടാണെന്ന് പറയേണ്ടിയിരിക്കുന്നു! അതിലൊക്കെ പരിതാപകരം, അതിനെയൊക്കെ പിന്താങ്ങുന്ന
സ്വാര്‍ത്ഥമതികളായ ചില മലയാളി സഹോദരന്മാരുടെ ഒക്കെ പ്രസ്താവനകളും! ‘ഞാനും, ഒരു ക്ഷൗരക്കാരനും’ മാത്രം മതി എന്ന് ചിന്തിക്കുന്ന ഇവരൊക്കെ ഓര്‍ക്കേണ്ടത് മരുഭൂമിയില്‍ ജീവിച്ച് രക്തം വിയര്‍ത്ത് അദ്ധ്വാനിച്ച് നമ്മെ നാമാക്കി തീര്‍ക്കുന്ന സഹോദരരുടെ വേദനകളും, അവരനുഭവിക്കുന്ന പീഠാനുഭവങ്ങളുമാണ്.

ഈ മഹാമാരി അവസാനിക്കുമ്പോ, നാം പുതിയ യുഗത്തിലേക്ക് കാലുകുത്തിയേക്കാം, കൂടുതല്‍ കരുതലുള്ള ഒരു ജീവിതപന്ഥാവിലേക്ക്. മരുന്നുകളും, വാക്‌സിനുകളും തയ്യാറാകും വരെ പ്രത്യാശയോടെ കാത്തിരിക്കാം. അതുവരെ കഴിയുന്നത്ര പ്രതിരോധ പ്രക്രിയകള്‍ കാത്തു സൂക്ഷിക്കാം!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top