Flash News

കൊവിഡ്-19 പാഠം പഠിപ്പിച്ചു, അമേരിക്കയ്ക്ക് സ്വന്തം വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ട്രം‌പ്

April 21, 2020

donald-1വാഷിംഗ്ടണ്‍: ലോക ശക്തിയാണെങ്കിലും അമേരിക്കയില്‍ കൊവിഡ്-19 അനിയന്ത്രിതമായി വ്യാപരിച്ചതോടെ പ്രതിരോധ സാമഗ്രികള്‍ക്കും ഉല്പന്നങ്ങള്‍ക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് സമ്മതിച്ചു.

ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചു വീഴുന്നത്. കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധി വലിയ സ്വാധീനമാണ് അമേരിക്കയില്‍ ചെലുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ നിത്യവും രോഗികളായിത്തീരുന്നു. ഈ പകര്‍ച്ചവ്യാധി അമേരിക്കയിലെ ബിസിനസ്സിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലുടനീളം സജീവമായി തുടരാന്‍ കഴിയുന്ന സ്വന്തം വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടതുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്ത് ഒരു വിതരണ ശൃംഖല നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ഈ പകര്‍ച്ചവ്യാധി ഞങ്ങളെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഈ പകര്‍ച്ചവ്യാധി രാജ്യമൊട്ടാകെ പടര്‍ന്നു പിടിച്ചപ്പോള്‍, സഹായത്തിനായി മറ്റു രാജ്യങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക മെഡിക്കല്‍ സാമഗ്രികള്‍ ചെറിയ അളവില്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. അതിനാല്‍ അവയ്ക്ക് ചൈന, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സഹായം തേടേണ്ടി വന്നു. ഹൈഡ്രോക്സിക്ലോറോക്വിനിനായി ഇന്ത്യക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഇനി ഇത്തരം കാര്യങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാവില്ലെന്നും നമ്മുടെ രാജ്യത്ത് നാം തന്നെ ചെയ്യേണ്ടതാണെന്നും വൈറ്റ് ഹൗസിലെ ബ്രീഫിംഗില്‍ അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനുപുറമെ, അസംസ്കൃത എണ്ണയെക്കുറിച്ചും അദ്ദേഹം പ്രസ്താവന നടത്തി. അടുത്ത ദിവസങ്ങളില്‍ യുഎസ് 75 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണ കരുതിവെക്കുമെന്നും, അത് സ്വന്തം ഉപയോഗത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top