കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രണ്ടായിരം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

IMG_20200421_184226
വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടിലങ്ങാടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തില്‍ നിന്ന്

കൂട്ടിലങ്ങാടി : വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം വീടുകളില്‍ വിവിധ യൂണിറ്റുകള്‍ വഴി പച്ചക്കറി, പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു.

കൂട്ടിലങ്ങാടി, പടിഞ്ഞാറ്റുമുറി, വള്ളിക്കാപ്പറ്റ, പടിഞ്ഞാറമണ്ണ, മുഞ്ഞക്കുളം, വാഴക്കാട്ടിരി, പാറമ്മല്‍, പാറടി, പെരിന്താറ്റിരി, പള്ളിപ്പുറം, നാറാസ്കുന്ന് , കടുങ്ങൂത്ത്, കീരം കുണ്ട്, മൊട്ടമ്മല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വിതരണം നടന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ജലാല്‍, സെക്രട്ടറി സി.എച്ച് സലാം, വാര്‍ഡ് മെമ്പര്‍മാരായ ഇ.സി ഹംസ, സി സജീര്‍, വഹാബ്, സുല്‍ഫത്ത്, ഹൈദരലി, സി.ടി ഹമീദ്, എന്‍.കെ ശബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News