Flash News

കോവിഡ്-19: വിദേശത്തുനിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധി ദീര്‍ഘിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

April 22, 2020

0304_n13_covid_19_coronavirus_graphic_generic_fileതിരുവനന്തപുരം: കോവിഡ്-19 ബാധയേറ്റ് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശത്തുനിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞിട്ടും വൈറസ് രോഗം സ്ഥിരീകരിക്കുന്നത് വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിംഗ് പ്രതിഭാസം മൂലമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിത്. ഈ പ്രതിഭാസം ഒരു മാസത്തില്‍ കൂടുതല്‍ വരെ തുടരാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ പിസി ആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തും. എന്നാല്‍, ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

അതേസമയം ഈ സാഹചര്യത്തില്‍ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്‍റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഇക്കാലയളവില്‍ വൈറസ് ജീവനുള്ളതാണോ അല്ലയോ എന്നറിയാല്‍ കള്‍ച്ചര്‍ പരിശോധനയാണ് നടത്തേണ്ടത്. അത് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഈ പരിശോധനയിലും പോസിറ്റീവായാല്‍ മാത്രമേ രോഗ വ്യാപന സാധ്യത ഉണ്ടാകൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് അവസാന വിമാനമെത്തിയത് മാര്‍ച്ച്‌ 22-നാണ്. ഹൈ റിസ്ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാല്‍ വിദേശത്തു നിന്നെത്തിയവരെ മുഴുവന്‍ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയത്. എന്നാൽ വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവർക്കെല്ലാം കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. നാട്ടിലെത്തി ഒരുമാസം കഴിഞ്ഞിട്ടും ചിലരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നും ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ആരോഗ്യവിദഗ്ധരും മുന്നറയിപ്പ് നല്‍കുന്നുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top