Flash News

സന്യാസവര്യരുടെ കൊലപാതകം ലജ്ജാവഹവും നിന്ദാര്‍ഹവും: കെഎച്ച്എന്‍എ

April 22, 2020 , പി. ശ്രീകുമാര്‍

KHNA logoഫീനക്‌സ്: മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രണ്ടു ഹിന്ദു സന്യാസവര്യന്മാരടക്കം മൂന്നുപേര്‍ ദാരുണമായി കൊല ചെയ്യപ്പെട്ട വേദനാജനകമായ നരഹത്യയെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ) അപലപിച്ചു. ഋഷിവര്യന്മാരുടേയും, സന്യാസ സ്രേഷ്ടരുടെയും പൈതൃകം അവകാശപ്പെടുന്ന ഭാരത സംസ്കാരത്തില്‍ ഇത്തരമൊരു ദാരുണ കൊലപാതകം തീര്‍ത്തും ലജ്ജാവഹവും നിന്ദ അര്‍ഹിക്കുന്നതുമാണ്.

മതപരമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, നിയമം സ്വന്തം കൈകളില്‍ എടുക്കാനുള്ള ചിലരുടെ ഈ ദുസ്വാതന്ത്ര്യം കര്‍്ശനമായി തടയുക തന്നെ വേണം. എങ്കില്‍ മാത്രമേ ഭാരതം തീര്‍ത്തും ഒരു സ്വതന്ത്ര നാട് എന്ന് നമുക്കവകാശപ്പെടാന്‍ സാധിക്കു. കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി പ്രസ്ഥാവനയില്‍ പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top