Flash News

കോവിഡ്-19 ഇന്ത്യയില്‍ പിടിമുറുക്കുന്നു, ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

April 23, 2020

untitled-3ന്യൂദൽഹി: കോവിഡ്-19 എന്ന മഹാമാരിക്കെതിരെ കഴിയുന്നത്ര പ്രതിരോധ പോരാട്ടങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഇന്ത്യയില്‍ ആകെ കൊവിഡ്-19 രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം 21,393 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശതമാനത്തിലും വര്‍ദ്ധനയുണ്ട്. ഇന്നലെ മാത്രം 618 രോഗികളാണ് കൊവിഡ്-19ല്‍ നിന്നും മുക്തി നേടിയിട്ടുള്ളത്.

രാജ്യത്ത് 430 ജില്ലകളിലാണ് ഇപ്പോള്‍ കൊവിഡ്-19 രോഗബാധിതരുള്ളത്. നേരത്തെ 211 ജില്ലകളിലായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,221 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ മാത്രം 552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,248 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 722 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്. 251 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 19 പേര്‍ ഇന്നലെ മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്തിലെ സ്ഥിതിയും ഗുരുതരമാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,272 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 പേര്‍ രോഗമുക്തി നേടി. 2,033 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ദില്ലിയിലും രോഗബാധിതരുടെ എണ്ണം 2,000 കടന്നു. ഇതുവരെ സംസ്ഥാനത്ത് 2,156 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 611 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 47 പേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. 1,498 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ബുധനാഴ്ച ദില്ലിയില്‍ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ മെയ് 3 കഴിഞ്ഞും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.. വിലക്കുകള്‍ ഉടന്‍ നീക്കരുതെന്നും 10 ആഴ്ചത്തേക്കെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്നുമാണ് ലോക പ്രശസ്ത ഹെല്‍ത്ത് ജേണലായ ‘ദ ലാന്‍സെറ്റി’ന്റെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വിജയകരമാണെങ്കില്‍ 10 ആഴ്ച കഴിയുമ്പോഴേക്കും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകും. വൈറസ് വ്യാപനം കുറഞ്ഞാല്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറ്റാമെന്നും റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top