കോവിഡ്-19 പ്രതിരോധ ചിലവിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ മാസ ശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം കൊടുക്കണം

salary-challenge.1.552589തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 പ്രതിരോധ ചിലവിലേക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക എല്ലാ മാസവും കൊടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം. അഞ്ച് മാസം ഇതേരീതിയില്‍ ശമ്പളം പിടിക്കുന്നതോടെ ഒരു മാസത്തെ ശമ്പളം ഘട്ടംഘട്ടമായി സര്‍ക്കാരിലേക്കെത്തും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പണം നല്‍കിയാല്‍ മതി. 20,000 രൂപയില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് സാലറി ചലഞ്ച് നിര്‍ബന്ധമില്ല. ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായിട്ടാണ് ധനമന്ത്രി തോമസ് ഐസക് ഈ നിര്‍ദേശം അവതരിപ്പിച്ചത്.

അതേസമയം പിടിക്കുന്ന ശമ്പളം തിരിച്ചുകൊടുക്കുമോ എന്ന് സംബന്ധിച്ച് വ്യക്തതയില്ല. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പിടിച്ച പണം തിരിച്ചു നല്‍കണമെന്ന നിര്‍ദേശത്തിന്‍മേല്‍ അന്തിമതീരുമാനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെയേ അറിയാന്‍ കഴിയൂ.

പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കാന്‍ തീരുമാനിച്ചത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.

ഈ രീതിയില്‍ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാല്‍ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment