എരിവുള്ള ആന്ധ്ര സ്റ്റൈല്‍ ദോശ

andhra-spicy-dosaSERVES: 5
PREPARATION TIME: 10 മിനിറ്റ്
COOKING TIME: 7 മിനിറ്റ് 1 ദോശ

ചേരുവകള്‍:

ദോശ മാവ് – 2 കപ്പ്
വെളുത്തുളളി – 10 അല്ലി
ചുവന്ന മുളക് – 15
മുട്ട – 3
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

• ഒരു കട്ടിയുള്ള പാത്രത്തില്‍ ദോശ മാവു എടുക്കുക
• ചുവന്ന മുളക് 5 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക
• വെളുത്തുള്ളിയും ഉപ്പും ചേര്‍ത്തു കുതിര്‍ത്തു വച്ച ചുവന്ന മുളക് അരച്ച് എടുക്കുക
• മുട്ട പൊട്ടിച്ചു ഉപ്പ് ചേര്‍ത്ത് അടിച്ചു എടക്കുക
• ദോശ പാന്‍ ചൂടാക്കുക
• ഒരു തവി ദോശ മാവു എടുത്തു പാനിന്റെ നടുക്ക് വട്ടത്തില്‍ പരത്തി ഒഴിക്കുക
• ഒരു ടീസ്പൂണ്‍ മുട്ട ഈ മാവിന് മുകളില്‍ ഒഴിക്കുക
• മുട്ട പകുതി വെന്തു വരുമ്പോള്‍ വെളുത്തുള്ളി മുളക് പേസ്റ്റ് ദോശയുടെ മുകളളില്‍ വിതറുക
• നല്ലെണ്ണ ദോശയുടെ എല്ലാ വശങ്ങളിലും തളിക്കുക
• ദോശ മറിച്ചിട്ടു എല്ലാ ഭാഗവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ ആക്കി ചൂടോടെ വിളമ്പുക


Print Friendly, PDF & Email

Related News

Leave a Comment